Murali Gopy: കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ് ഇനി ഒന്നും പറയാനില്ല: മുരളി ഗോപി

Murali Gopy About Empuraan Controversy: എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുരളി ഗോപി പ്രതികരിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത് എല്ലാവരും ഏറ്റെടുത്തു.

Murali Gopy: കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ് ഇനി ഒന്നും പറയാനില്ല: മുരളി ഗോപി

എമ്പുരാന്‍ പോസ്റ്റര്‍, മുരളി ഗോപി

Published: 

01 Apr 2025 10:43 AM

എമ്പുരാന്‍ വിവാദങ്ങളില്‍ തന്റെ ഭാഗം വ്യക്തമാക്കി തിരക്കഥാകൃത്ത് മുരളി ഗോപി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. കാര്യങ്ങള്‍ താന്‍ നേരത്തെ വ്യക്തമാക്കിയതാണ്. മറ്റൊന്നും പറയാനില്ലെന്ന് മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുരളി ഗോപി പ്രതികരിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത് എല്ലാവരും ഏറ്റെടുത്തു.

എമ്പുരാനില്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനവും സൈബര്‍ ആക്രമണവും അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ ബാധിച്ചു.

ഇതോടെ സിനിമയില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തയാറായതായി അറിയിച്ച് മോഹന്‍ലാല്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഇങ്ങനെയൊരു തീരുമാനമെടുത്ത കാര്യം മോഹന്‍ലാല്‍ അറിയിച്ചത്. തന്നെ സ്‌നേഹിക്കുന്നവരില്‍ ചിലര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

മോഹന്‍ലാല്‍ പങ്കുവെച്ച കുറിച്ച് സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റീഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മുരളി ഗോപി അതിന് തയാറായിരുന്നില്ല.

Also Read: L2 Empuraan: വിവാദങ്ങളെ കാറ്റിൽ പറത്തി ‘എമ്പുരാൻ’; റിലീസ് ചെയ്ത് അഞ്ചാം നാൾ 200 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് മോഹൻലാൽ

അതേസമയം, വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെയും നിര്‍മാതാക്കളായ ആശിര്‍വാദിന്റെയും ഗോകുലത്തിന്റെയും പേരുകള്‍ ഒഴിവാക്കി കൊണ്ടുള്ളതായിരുന്നു പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റര്‍. പോസ്റ്ററില്‍ മുരളി ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.

വലിയ രീതിയിലാണ് ഈ പോസ്റ്റര്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ തന്നെ ആ പോസ്റ്റ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.

Related Stories
Usha Uthup: ‘ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി’? പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് അത് ധരിച്ചതെന്ന് ഉഷ ഉതുപ്പ്
Suresh Krishna: ‘അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമാണ് ലഭിച്ചത്; മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു’: സുരേഷ് കൃഷ്ണ
Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ
Usha Uthuppu: ‘ഭര്‍ത്താവ് മരിച്ചിട്ടും ജോളിയായി പാടുന്നു, കഴുത്തില്‍ താലി, പൂവും പൊട്ടും! എല്ലാ ദിവസവും ഞാന്‍ കരയാറുണ്ട്’; ഉഷ ഉതുപ്പ്
Tharun Moorthy: പ്രേമം സെൻസർ കോപ്പി പുറത്തായതുകൊണ്ടാണ് ഓപ്പറേഷൻ ജാവ ഉണ്ടായത്; വെളിപ്പെടുത്തി തരുൺ മൂർത്തി
Supriya Menon: ‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്
ജോലി രാജിവെക്കുമ്പോൾ ഈ രേഖകൾ മറക്കരുത്
വീട്ടിലെ ചിതൽപ്പുറ്റുകളുടെ ശല്യം മാറ്റാനുള്ള വഴികൾ