Murali Gopy: ഞാനൊരു ഡയലോഗ് എഴുതി അത് സിനിമയിലെത്തിയാല്‍ പിന്നെ എനിക്ക് ഓര്‍മയുണ്ടാകില്ല: മുരളി ഗോപി

Murali Gopy About His Script Writing: ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയും മുരളി ഗോപി എല്ലാവരെയും ഞെട്ടിച്ചു. മുരളി ഗോപി തന്റെ ചിത്രങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം എപ്പോഴും മുന്നോട്ട് വെച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടിയില്‍ പെടുന്നു.

Murali Gopy: ഞാനൊരു ഡയലോഗ് എഴുതി അത് സിനിമയിലെത്തിയാല്‍ പിന്നെ എനിക്ക് ഓര്‍മയുണ്ടാകില്ല: മുരളി ഗോപി

മുരളി ഗോപി

Published: 

01 Apr 2025 11:41 AM

തിരക്കഥാകൃത്ത്, നടന്‍, ഗായകന്‍ എന്നീ നിലകളില്‍ മലയാള സിനിമാ രംഗത്ത് സജീവമാണ് മുരളി ഗോപി. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയുടെ മകനാണ് മുരളി. 2004ല്‍ അദ്ദേഹം തന്നെ തിരക്കഥ എഴുതിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി മലയാള സിനിമയിലേക്ക് എത്തുന്നത്. ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കുകയും ചെയ്തു.

ഇപ്പോഴിതാ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയും മുരളി ഗോപി എല്ലാവരെയും ഞെട്ടിച്ചു. മുരളി ഗോപി തന്റെ ചിത്രങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം എപ്പോഴും മുന്നോട്ട് വെച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടിയില്‍ പെടുന്നു.

വ്യക്തമായ രാഷ്ട്രീയത്തില്‍ ഊന്നികൊണ്ട് തന്നെയാണ് എമ്പുരാനും അതിന്റെ ഒന്നാം ഭാഗമായ ലൂസിഫറും പുറത്തെത്തിയത്. ഇപ്പോഴിതാ താന്‍ എഴുത്തിന്റെ വഴിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. താന്‍ എഴുത്തുകാരനാകണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“ചെറുപ്പം മുതല്‍ക്കെ ഒരുപാട് വായിക്കുമായിരുന്നു. എങ്കിലും എഴുത്തിലേക്ക് പോകണമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. 1996ല്‍ അച്ഛന് സ്‌ട്രോക്ക് വന്ന് കിടപ്പിലായി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു.

അങ്ങനെ എഴുതി അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമായി. അദ്ദേഹം നല്ലത് കണ്ടാല്‍ ഒരിക്കലും പ്രശംസിക്കാതിരിക്കില്ല. പണ്ട് മുതലേ ഉള്ള സ്വഭാവമാണ്. അന്ന് അദ്ദേഹം ഒരുപാട് സന്തോഷത്തോടെ റെസ്‌പോണ്ട് ചെയ്തു.

Also Read: Murali Gopy: കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ് ഇനി ഒന്നും പറയാനില്ല: മുരളി ഗോപി

അച്ഛന്റെ പ്രതികരണം തന്ന ഊര്‍ജം ചെറുതായിരുന്നില്ല. ആ ഊര്‍ജമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പക്ഷെ ഞാനൊരു ഡയലോഗ് എഴുതി അത് സിനിമയില്‍ വന്നാല്‍ അതിനെ കുറിച്ച് എനിക്ക് ഓര്‍മയുണ്ടാകില്ല. ഇക്കാര്യം പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്,” മുരളി ഗോപി പറയുന്നു.

Related Stories
Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Antony Perumbavoor: പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം
Arya 2 Re-Release: ഇനിയൊരു മരണം കൂടി വേണ്ട: അല്ലു അർജുന്റെ ‘ആര്യ 2’ റീ-റിലീസിന് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷ
Saniya Iyappan: ‘സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്’; സാനിയ അയ്യപ്പൻ
L2 Empuraan Box Office : ഇനി ബോയ്സ് അല്ല ഈ ഏട്ടൻ ഭരിക്കും ബോക്സ്ഓഫീസ്; ഇൻഡസ്ട്രി ഹിറ്റ് അടിച്ച് എമ്പുരാൻ
Manju Pathrose: അമ്മയിൽ അംഗമല്ലാത്തത് എന്ത് കൊണ്ട്? കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍
കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം