Murali Gopy: ഞാനൊരു ഡയലോഗ് എഴുതി അത് സിനിമയിലെത്തിയാല്‍ പിന്നെ എനിക്ക് ഓര്‍മയുണ്ടാകില്ല: മുരളി ഗോപി
Murali Gopy About His Script Writing: ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയും മുരളി ഗോപി എല്ലാവരെയും ഞെട്ടിച്ചു. മുരളി ഗോപി തന്റെ ചിത്രങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം എപ്പോഴും മുന്നോട്ട് വെച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടിയില്‍ പെടുന്നു.

തിരക്കഥാകൃത്ത്, നടന്‍, ഗായകന്‍ എന്നീ നിലകളില്‍ മലയാള സിനിമാ രംഗത്ത് സജീവമാണ് മുരളി ഗോപി. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയുടെ മകനാണ് മുരളി. 2004ല്‍ അദ്ദേഹം തന്നെ തിരക്കഥ എഴുതിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി മലയാള സിനിമയിലേക്ക് എത്തുന്നത്. ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയും മുരളി ഗോപി എല്ലാവരെയും ഞെട്ടിച്ചു. മുരളി ഗോപി തന്റെ ചിത്രങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം എപ്പോഴും മുന്നോട്ട് വെച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടിയില്‍ പെടുന്നു.
വ്യക്തമായ രാഷ്ട്രീയത്തില്‍ ഊന്നികൊണ്ട് തന്നെയാണ് എമ്പുരാനും അതിന്റെ ഒന്നാം ഭാഗമായ ലൂസിഫറും പുറത്തെത്തിയത്. ഇപ്പോഴിതാ താന്‍ എഴുത്തിന്റെ വഴിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. താന്‍ എഴുത്തുകാരനാകണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.




“ചെറുപ്പം മുതല്‍ക്കെ ഒരുപാട് വായിക്കുമായിരുന്നു. എങ്കിലും എഴുത്തിലേക്ക് പോകണമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. 1996ല്‍ അച്ഛന് സ്‌ട്രോക്ക് വന്ന് കിടപ്പിലായി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു.
അങ്ങനെ എഴുതി അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമായി. അദ്ദേഹം നല്ലത് കണ്ടാല്‍ ഒരിക്കലും പ്രശംസിക്കാതിരിക്കില്ല. പണ്ട് മുതലേ ഉള്ള സ്വഭാവമാണ്. അന്ന് അദ്ദേഹം ഒരുപാട് സന്തോഷത്തോടെ റെസ്‌പോണ്ട് ചെയ്തു.
Also Read: Murali Gopy: കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ് ഇനി ഒന്നും പറയാനില്ല: മുരളി ഗോപി
അച്ഛന്റെ പ്രതികരണം തന്ന ഊര്‍ജം ചെറുതായിരുന്നില്ല. ആ ഊര്‍ജമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പക്ഷെ ഞാനൊരു ഡയലോഗ് എഴുതി അത് സിനിമയില്‍ വന്നാല്‍ അതിനെ കുറിച്ച് എനിക്ക് ഓര്‍മയുണ്ടാകില്ല. ഇക്കാര്യം പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്,” മുരളി ഗോപി പറയുന്നു.