5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Murali Gopi: നീണ്ട 20 വർഷത്തെ സിനിമാ ജീവിതം…മുരളീ​ഗോപിയ്ക്ക് ആശംസകൾ നേർന്ന് സിനിമാ ലോകം

Murali Gopi : സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂലൈ-5 ന് റീലീസ് ചെയ്യാനിരിക്കുന്ന കനകരാജ്യം എന്ന സിനിമയിലെ കഥാപാത്രമാണ് ഇനി വരാനിരിക്കുന്നത്.

Murali Gopi: നീണ്ട 20 വർഷത്തെ സിനിമാ ജീവിതം…മുരളീ​ഗോപിയ്ക്ക് ആശംസകൾ നേർന്ന് സിനിമാ ലോകം
aswathy-balachandran
Aswathy Balachandran | Updated On: 22 Jun 2024 16:59 PM

കൊച്ചി: മലയാള സിനിമ കണ്ട എക്കാലത്തെയും മഹാനടനായ ഭരത് ഗോപിയുടെ മകൻ മുരളീകൃഷ്ണൻ എന്ന മുരളി ഗോപി മലയാള സിനിമയിലേക്ക് ആദ്യമായി നടന്നുകയറിയിട്ട് ഇന്ന് 20 വർഷം തികയുന്നു. മുരളി ​ഗോപിയ്ക്ക് ആശംസകൾ നേരുകയാണ് സിനിമാലോകം.
മീശമാധവന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ സിനിമയാണ് രസികൻ.

സിനിമയിൽ ഗ്രാമത്തിലെ ഉത്സവത്തിനിടയിൽ പൊട്ടുന്ന കതിനകൾക്കിടയിലൂടെ നടന്നുവരുന്ന നാട്ടുകാരുടെ പേടിസ്വപ്നമായ ആജാനുബാഹുവായ ഒരു വില്ലൻ കാള ഭാസ്കരനായി ആയിരുന്നു മുരളിയുടെ സിനിമാ പ്രവേശനം. മുരളി ഗോപി തന്നെയാണ് രസികൻ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകത. ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും ജേണലിസ്റ്റായിരുന്നു മുരളി.

ALSO READ : വെല്ലുവിളികൾ നിറഞ്ഞ തുടക്കം… വിജയക്കൊടി പാറിച്ച ഇളയദളപതി… വിജയുടെ ജീവിത നാൾവഴികൾ ഇങ്ങനെ…

ആ ജോലി രാജിവെച്ചതിനുശേഷമാണ് സിനിമയിലേക്ക് ഇറങ്ങുന്നത്. പിന്നീടിങ്ങോട്ടുള്ള 20 വർഷക്കാലം തന്റെ എഴുത്തിലൂടെ സിനിമയിൽ നിറഞ്ഞു നിന്നു. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ,… തുടങ്ങി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. കൂടാതെ കുറെയേറെ നല്ല കഥാപാത്രങ്ങളെയും തിരശ്ശീലയിൽ അവതരിപ്പിച്ചു. ഭ്രമരത്തിലെ അലക്സ് വർഗീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ചെഗുവേര റോയ്, ഈ അടുത്ത കാലത്തിലെ അജയ് കുര്യൻ, പാവയിലെ ദേവസിപ്പാപ്പൻ, കാറ്റിലെ ചെല്ലപ്പൻ, ആമിയിലെ മാധവദാസ്, ദൃശ്യം 2-വിലെ തോമസ് ബാസ്റ്റ്യൻ IPS, എന്നീ കഥാപാത്രങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്.

നിരവധി അവർഡുകളും ഈ അഭിനയജീവിതത്തിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂലൈ-5 ന് റീലീസ് ചെയ്യാനിരിക്കുന്ന കനകരാജ്യം എന്ന സിനിമയിലെ കഥാപാത്രമാണ് ഇനി വരാനിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ഈ സിനിമയിൽ തികച്ചും ഗ്രാമീണനായ, കുടുംബം പുലർത്താൻ നെട്ടോട്ടമോടുന്ന, വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളിലൂടെയെല്ലാം മുരളി ഗോപി എന്ന നടൻ അനായാസം കടന്നുപോയിട്ടുണ്ട്.

ഇന്ദ്രൻസേട്ടനും രാജേഷ് ശർമ്മയും ലിയോണയും രമ്യ സുരേഷും പ്രധാനപ്പെട്ട മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗാനരചയിതാവായും ഗായകനായും കൂടി മലയാള സിനിമയിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള, സിനിമാജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന മുരളിഗോപിക്ക് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാ മേഖലയിലെ പ്രമുഖർ.