Mukesh: ‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’: ജാമ്യത്തിനു പിന്നാലെ പോസ്റ്റുമായി മുകേഷ്
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ കൂടെ ചിരിക്കുന്ന ചിത്രവും മുകേഷ് ചേർത്തിട്ടുണ്ട്.
ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പോസ്റ്റ് പങ്കുവച്ച് നടനും എംഎൽഎയുമായ എം.മുകേഷ്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ കൂടെ ചിരിക്കുന്ന ചിത്രവും മുകേഷ് ചേർത്തിട്ടുണ്ട്.
ഫേസിബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും
കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും ”
വൈകി ആണെങ്കിലും
സത്യം തെളിയുക തന്നെ ചെയ്യും.
നിയമ പോരാട്ടം തുടരും
വ്യാഴാഴ്ചയാണ് നടൻ മുകേഷിനു മുൻകൂർ ജാമ്യം ലഭിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്. ഇതിനൊപ്പം നടൻ ഇടവേള ബാബുവിനും ജാമ്യം ലഭിച്ചു.
ALSO READ-ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
അതേസമയം സിനിമാ നയം കരട് രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയിരുന്നു. ലെെംഗികാരോപണ കേസിൽ പ്രതിയായ എംഎൽഎയെ സിപിഎം നിർദേശപ്രകാരമാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള മറ്റ് 9 പേരും സമിതിയിൽ തുടരും.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടൻ മുകേഷിനെതിരെ ആരോപണവുമായി ഒരു യുവതി രംഗത്ത് എത്തുന്നത്. പിന്നാലെ മുകേഷിനെ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും ഡബ്യൂസിസിയും രംഗത്തെത്തിയിരുന്നു. ഇത് കനത്തതോടെയാണ് നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
ALSO READ-Cinema Conclave: മുകേഷ് പുറത്ത്, സിനിമ നയ രൂപീകരണ സമിതിയിൽ ബി ഉണ്ണി കൃഷ്ണൻ തുടരും
അതേസമയം നടൻ മണിയൻപിള്ള രാജുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ മണിയൻപിള്ള നൽകിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയത് എന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാമെന്ന് അറിയിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഇതിനു പുറമെ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം ഇത് സമർപ്പിക്കാനാണ് ഉത്തരവ്. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നോര്‍ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.