Mammootty: ‘എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ’? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്
Mukesh recalls an incident with Mammootty: എഴുന്നേറ്റ മമ്മൂക്ക പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്നെ സിനിമയില്‍ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞാണ് പൊട്ടിക്കരയുന്നതെന്നും മുകേഷ് ചിരിയോടെ പറയുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുകേഷ്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ താരമാണ് മുകേഷ്. ചിരിപ്പിച്ചും കരയിപ്പിച്ചും സിനിമകളിൽ നിറഞ്ഞ് നിന്ന് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിനു സാധിച്ചു. മലയാളത്തിലെ മിക്ക നടന്മാർക്കൊപ്പം അഭിനയിച്ച താരം ഇവരെക്കുറിച്ചുള്ള കഥകൾ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരിക്കൽ മമ്മൂട്ടിയെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മമ്മൂട്ടിയും മുകേഷും ഒരേസമയത്ത് അഭിനയത്തിലേക്ക് എത്തിയവരാണ്. അതുകൊണ്ട് തന്നെ ഇരവരുടെ ഇടയിലും നല്ല ആഴത്തിലുള്ള സൗഹൃദമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.
കൊല്ലത്തുള്ള തന്റെ ഒരു സുഹൃത്ത് ഭദ്രൻ ബുള്ളറ്റിലാണ് ലൊക്കേഷനില്‍ വരുന്നത്. ഇത് കണ്ടാൽ മമ്മൂക്കയ്ക്ക് ഒരു റൗണ്ട് അടിക്കണമെന്നാണ് മുകേഷ് പറയുന്നത്. കാറാണെങ്കിലും ബൈക്ക് ആണെങ്കിലും അല്‍പ്പം സ്പീഡാണ് മമ്മൂട്ടിക്ക് എന്നാണ് മുകേഷ് പറയുന്നത്. ഒരിക്കൽ തന്നെകൂടി വിളിച്ചപ്പോൾ മമ്മൂക്കയ്ക്ക് നല്ലത് പോലെ ഓടിക്കാനൊക്കെ അറിയുമോ എന്ന് താൻ ചോദിച്ചു. ഇത് ഓടിക്കാന്‍ അറിയാവുന്നത് കൊണ്ടാണ് മേള എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ കെജി ജോര്‍ജ് വിളിച്ചത്, താൻ ധൈര്യമായിട്ട് കേറിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്നാണ് മുകേഷ് പറയുന്നത്.
അങ്ങനെ ഒരു ദിവസം റൗണ്ട് അടിച്ചു. പിറ്റെ ദിവസം രണ്ട് റൗണ്ട് അടിച്ചുവെന്നും എന്നാൽ മൂന്നാമത്തെ ദിവസം ഒരു വളവ് തിരിഞ്ഞപ്പോല്‍ സൈക്കിളുകാരനായുമായി കൂട്ടിയിടിച്ച് താഴെ വീണുവെന്നാണ് മുകേഷ് പറയുന്നത്. റോഡ് പണി നടക്കുന്നതിനാൽ മെറ്റലും ചരലുമുണ്ടായിരുന്നു. ചരലിന് പുറത്ത് കയറി സ്‌കിഡ് ചെയ്ത് വീണതാണെന്നാണ് മമ്മൂട്ടി തിരുത്തുന്നത്. മുഖമടിച്ചാണ് വീണതെന്നും മമ്മൂട്ടി പറയുന്നുണ്ട്.
മമ്മൂക്കയുടെ മുഖത്ത് അല്പം മുറിഞ്ഞിരുന്നുവെന്ന് മുകേഷ് പറഞ്ഞപ്പോൾ ചെറുതൊന്നുമല്ല മുഖത്തിന്റെ ഒരു സൈഡ് പോയി എന്നാണ് മമ്മൂട്ടി പറയുന്നത്. എഴുന്നേറ്റ മമ്മൂക്ക പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്നെ സിനിമയില്‍ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞാണ് പൊട്ടിക്കരയുന്നതെന്നും മുകേഷ് ചിരിയോടെ പറയുന്നു.