Mukesh M Nair Case: മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്, കോവളത്തെ റിസോർട്ടിൽ വെച്ച് മോശമായി പെരുമാറിയെന്ന് ഇര
Mukesh M Nair Pocso: മണി ബ്ലാക്ക് മെയിലിംഗ് ആണ് നടന്നതെന്നും അപരമര്യാദയായി പെരുമാറിയിട്ടില്ലെന്നും മുകേഷ് പറയുന്നു. താൻ സ്ഥിരമായി ഒഫീഷ്യൽ പ്രൊമോഷൻസ്, ബ്രാൻഡിംഗ് ഒക്കെ ചെയ്യുന്ന ഒരു കമ്പനിയാണ് തന്നെ ഷൂട്ടിന് വിളിച്ചത്

തിരുവനന്തപുരം: വ്ളോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോഡലിങ്ങിനായി വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 12-ന് കോവളത്തെ ആദി ശക്തി റിസോർട്ടിലായിരുന്നു ഷൂട്ട്. പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചു, ദേഹോപദ്രവം എൽപ്പിച്ചു തുടങ്ങിയവയൊക്കെയാണ് പരതിയിലുള്ളത്. എന്നാൽ തനിക്കെതിരെ കുട്ടി മൊഴി നൽകിയിട്ടില്ലെന്നും പരാതി ഒരു വിഭാഗം നാട്ടുകാർക്കാണെന്നും മുകേഷം എം.നായർ പറയുന്നു.
മണി ബ്ലാക്ക് മെയിലിംഗ് ആണ് നടന്നതെന്നും അപരമര്യാദയായി പെരുമാറിയിട്ടില്ലെന്നും മുകേഷ് പറയുന്നു. താൻ സ്ഥിരമായി ഒഫീഷ്യൽ പ്രൊമോഷൻസ്, ബ്രാൻഡിംഗ് ഒക്കെ ചെയ്യുന്ന ഒരു കമ്പനിയാണ് തന്നെ ഷൂട്ടിന് വിളിച്ചത്. പരാതി വരുന്നതിന് മുൻപ് പെൺകുട്ടി തന്നോട് കുറച്ച് പൈസ കടം ചോദിച്ചിരുന്നെന്നും വേറൊരു ഷൂട്ടുമായിട്ട് ബന്ധപ്പെട്ട് ട്രാവലിങ് ആയതിനാൽ തനിക്ക് കോൾ ലഭിച്ചില്ലെന്നും പറയുന്നു. ഒരു ഗ്രൂപ്പ് ഓഫ് ഇൻഫ്ലുവൻസേഴ്സിന് തന്നോട് വൈരാഗ്യമുണ്ടെന്നും. കേരളത്തിൽ തന്നെ ആയിരത്തിലധികം ഇനോഗ്രേഷൻസ് പ്ലസ് 2500 ബ്രാൻഡ് കൊളാബറേഷൻസ് ഒക്കെ കമ്പ്ലീറ്റ് ചെയ്ത ഒരാളാണ് താനെന്നും ഇതിൻ്റെ എല്ലാം പ്രശ്നം ഉണ്ടാവുമെന്നും . മുകേഷ് എം നായർ പറയുന്നു.