5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MT Vasudevan Nair: ‘മഴ പെയ്ത് തോർന്ന പോലുള്ള ഏകാന്തത; എംടി സാറിന് എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക’? വെെകാരികമായ കുറിപ്പുമായി മോഹൻലാൽ

Mohanlal Heartfelt Facebook Post About MT Vasudevan Nair: എംടിയുടെ തൂലികയിൽ പിറന്ന മോഹൻലാൽ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നുണ്ട്. സദയം, അമൃതം ​ഗമയ, ഉയരങ്ങൾ, താഴ്വാരം, മനോരഥങ്ങളിൽ ഓളവും തീരവും എന്നീ ചിത്രങ്ങളാണ് മോഹൻലാൽ - എംടി കൂട്ടുകെട്ടിൽ പിറന്നത്.

MT Vasudevan Nair: ‘മഴ പെയ്ത് തോർന്ന പോലുള്ള ഏകാന്തത; എംടി സാറിന് എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക’?  വെെകാരികമായ കുറിപ്പുമായി മോഹൻലാൽ
Mohanlal With Mt Vasudevan NairImage Credit source: Anand S Lal Photography and Social Media
athira-ajithkumar
Athira CA | Published: 26 Dec 2024 11:53 AM

കോഴിക്കോട്: എംടി വാസുദേവൻ നായരെ കുറിച്ച് വെെകാരികമായ കുറിപ്പ് പങ്കുവച്ച് മോഹൻലാൽ. മഴ പെയ്ത് തോർന്നതു പോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. സമാധാനവും സ്നേഹവും പകർന്നു നൽകിയ പിതൃതുല്യനാണ് വിടവാങ്ങിയിരിക്കുന്നതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയപ്പെട്ട എംടി സാറിന് എങ്ങനെയാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കുക എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇന്ന് പുലർച്ചെ മൺമറഞ്ഞ എഴുത്തുക്കാരനെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു താരം.

എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാ​ഗ്യം ലഭിച്ച വ്യക്തിയാണ് താനെന്ന് രാവിലെ ഹൃദയം നുറുങ്ങുന്ന വേദനയിലും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എംടിയുമായി വർഷങ്ങളുടെ ബന്ധമാണ് തനിക്ക് ഉള്ളത്. തനിക്ക് ഏറ്റവും മികച്ച വേഷങ്ങൾ സമ്മാനിച്ച വ്യക്തിയാണ് വിടപറയുന്നത്. അദ്ദേഹം സംവിധാനം ചെയ്ത അമൃതം ​ഗമയ എന്ന ചിത്രത്തിലും താൻ അഭിനയിച്ചു. അവസാനം മനോരഥങ്ങളിൽ ഓളവും തീരവും എന്ന സിനിമയിലാണ് അഭിനയിച്ചത്. എന്റെ സംസ്കൃത നാടകങ്ങൾ കാണാനായി അദ്ദേഹം മുംബെെയിൽ വന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാഹിത്യക്കാരന്റെ കഥകളിൽ അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച വ്യക്തിയാണ് താനെന്നും മോഹൻലാൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ”.

“എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?
വേദനയോടെ, പ്രാർഥനകളോടെ..”

“>

എംടിക്കൊപ്പം മോഹൻലാൽ അഭിനയിച്ചപ്പോഴെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രേക്ഷകരെ തേടിയെത്തിയത്. എംടിയുടെ തൂലികയിൽ പിറന്ന മോഹൻലാൽ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നുണ്ട്. സദയം, അമൃതം ​ഗമയ, ഉയരങ്ങൾ, താഴ്വാരം, മനോരഥങ്ങളിൽ ഓളവും തീരവും എന്നീ ചിത്രങ്ങളാണ് മോഹൻലാൽ – എംടി കൂട്ടുകെട്ടിൽ പിറന്നത്. ഈ കോംമ്പോയിൽ പിറന്ന കഥാപാത്രങ്ങളിൽ ഒട്ടുമിക്കതും ക്ലാസിക് സ്വഭാവമുള്ളവയാണെങ്കിലും‌, ആ കഥാപാത്രങ്ങളും എംടിയും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

 

Latest News