Phani Movie: ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം; ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Phani Movie Motion Poster Release: ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്

Phani Movie: ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം; ഫണി മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Phani Movie Motion Poster

arun-nair
Published: 

03 Apr 2025 11:36 AM

ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

“ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻ്റെ സഹോദരി മീനാക്ഷിയാണ് ‘ഫണി’ നിർമ്മിക്കുന്നത്. അല്ലു അർജുന്‍റെ സരൈനോടിലെ എംഎൽഎയുടെ വേഷത്തിൽ വന്ന കാതറിനെ ഞാൻ ഓർക്കുന്നു. ഈ സിനിമയിൽ അവർ ഏതുതരം കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ ഞാൻ ആകാംക്ഷയിലാണ്. ഫണിയുടെ മുഴുവൻ ടീമിനും ഞാൻ ആശംസകൾ നേരുന്നു, ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു “, ചടങ്ങിൽ സംവിധായകൻ കെ. രാഘവേന്ദ്ര റാവു പറഞ്ഞു.

“ഫണിയുടെ മോഷൻ പോസ്റ്റർ ഇന്ന് ഇതിഹാസം രാഘവേന്ദ്ര റാവു പുറത്തിറക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒഎംജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഒരു ചെറിയ സിനിമയായി ആരംഭിച്ചത് ഇപ്പോൾ ഒരു ആഗോള പദ്ധതിയായി മാറിയിരിക്കുന്നു. ഞാൻ എന്‍റെ സഹോദരൻ വി. എൻ ആദിത്യയുടെ സിനിമകൾ മാത്രമേ തിയേറ്ററുകളിൽ കണ്ടിട്ടുള്ളൂ, ഇതാദ്യമായാണ് ഞാൻ ഇതുപോലെ വേദിയിൽ സംസാരിക്കുന്നത്. ഫണിയിലെ അഭിനയത്തിന് കാതറിൻ ദേശീയ അവാർഡ് നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ചെയ്ത ഓരോ രംഗവും കാണുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന വികാരം ഇതാണ്. കാതറിനോടൊപ്പം പാമ്പും ഈ ചിത്രത്തിൽ നിർണായകമാകും. എന്‍റെ സഹോദരനും പാമ്പിനെ ഓഡിഷൻ ചെയ്തു. മഹേഷ് ശ്രീറാം ഞങ്ങൾക്ക് കുടുംബം പോലെയാണ്. ഞങ്ങളുടെ ബാനറിന് കീഴിൽ കൂടുതൽ സിനിമകൾ നിർമ്മിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ തുടർച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നു”, നിർമ്മാതാവും സംഗീത സംവിധായികയുമായ ഡോ. മീനാക്ഷി അനിപിണ്ടി പറഞ്ഞു.

കോ-പ്രൊഡ്യൂസർ ശാസ്ത്രി അനിപിണ്ടി, തിരക്കഥാകൃത്ത് പത്മ, താരങ്ങളായ മഹേഷ് ശ്രീറാം, കാസി വിശ്വനാഥ്, കാതറിൻ ട്രീസ, നേഹ കൃഷ്ണ, തനികെല്ല ഭരണി, കാശി വിശ്വനാഥ്, രഞ്ജിത, യോഗിത, പ്രശാന്തി ആരതി, സാന്യ, ആകാശ്, അനിൽ ശങ്കരമാഞ്ചി, കിരൺ ഗുഡിപ്പള്ളി, ബാല കര്രി, ദയാകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബാനർ: ഒഎംജി പ്രൊഡക്ഷൻസ്, വിതരണം: പദ്മനാഭ റെഡ്ഡി (എയു ആൻഡ് ഐ സ്റ്റുഡിയോ), കഥ, തിരക്കഥ, സംവിധാനം: ഡോ. വി. എൻ. ആദിത്യ. പത്മാവതി മല്ലടിയുമായി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരൺ ഐനംപുഡി, എഡിറ്റർ: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി, വിഎഫ്എക്സ്: ഹെന്‍റ്രി, ബെവർലി ഫിലിംസ്, ലോസ് ഏഞ്ചൽസ്, സ്റ്റണ്ട്സ്: ജോൺ കാൻ, പബ്ലിസിറ്റി ഇൻചാർജ് ആൻഡ് ഡിജിറ്റൽ: മമത റെഡ്ഡി കസം, പിആർഒ: ജിഎസ്കെ മീഡിയ (സുരേഷ്-ശ്രീനിവാസ്), ആതിര ദിൽജിത്ത്.

Related Stories
Sreenath Bhasi: ‘ബാൻ വന്നതുകൊണ്ടാണ് ടികി ടാകയിൽ എനിക്ക് പകരം ആസിഫ് അലിയെ തിരഞ്ഞെടുത്തത്’; വെളിപ്പെടുത്തി ശ്രീനാഥ് ഭാസി
Arya Badai- Sibin Benjamin: ‘സിബിൻ എന്റെ ‘ട്വിൻ’ ആണ്, ഞങ്ങളുടെ ബോണ്ടിങ്ങ് തുടങ്ങിയത് അന്ന് മുതൽ’; ആര്യ
Samantha Ruth Prabhu: സാമന്തയും രാജ് നിദിമോറുവും പ്രണയത്തിൽ? സംവിധായകന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
Kamal Hassan: ‘പണിയിലെ രണ്ട് പേരെ നോക്കൂ, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’; കമൽഹാസൻ
Lijomol Jose: ‘അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് അം​ഗീകരിക്കാനായില്ല; ബന്ധുക്കൾ മിണ്ടാതായി’: ലിജോമോൾ
Arya Badai- Sibin Benjamin: ‘നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ’? മകളെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെ
മികച്ച ദഹനത്തിന് പുതിന കഴിക്കാം
സംഭാരം കുടിയ്ക്കൂ; ഗുണങ്ങൾ നിരവധി
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ
കളയേണ്ട, മാമ്പഴ തൊലിക്കുമുണ്ട് ​ഗുണങ്ങൾ