Mouni Roy: ‘പ്ലാസ്റ്റിക് സര്‍ജറി പണി തന്നതാണോ?’; ട്രോളുകൾക്ക് മറുപടി നൽകി മൗനി റോയ്

Mouni Roy Plastic Surgery: 'ദി ഭൂത്നി' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തതിന് പിന്നാലെയാണ് മൗനി റോയ്ക്കെതിരെ ട്രോളുകൾ വരുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്ത് കോലം കെട്ടുവെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ട്രോുകളിൽ മറുപടി പറയുകയാണ് നടി.

Mouni Roy: പ്ലാസ്റ്റിക് സര്‍ജറി പണി തന്നതാണോ?; ട്രോളുകൾക്ക് മറുപടി നൽകി മൗനി റോയ്

മൗനി റോയ്

nithya
Updated On: 

15 Apr 2025 10:00 AM

നാഗിൻ പോലുള്ള ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയമായ ബോളിവുഡ് താരമാണ് മൗനി റോയ്. പലപ്പോഴും നടിക്കെതിരെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ‘ദി ഭൂത്നി’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടിക്കെതിരെ വ്യാപകമായി ട്രോളുകൾ വന്നത്. താരം പ്ലാസ്റ്റിക് സർജറി ചെയ്തെന്നും കോലം കെട്ടെന്നും ഭംഗിയെല്ലാം പോയെന്നുമൊക്കെയായിരുന്നു വിമർശനം.

ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടിക്കെതിരെ വരുന്ന ഓൺലൈൻ ട്രോളുകളെ പറ്റി നടിയോട് ചോദിച്ചത്. ഇതിന് മറുപടിയായി താൻ ഇത്തരം അഭിപ്രായങ്ങളെ അവഗണിക്കുകയാണെന്ന് മൗനി പറഞ്ഞു. കൂടാതെ മറ്റുള്ളവരെ ഓൺലൈനിൽ ട്രോളുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളുകൾ സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണെന്നും അവർ കൂട്ടിച്ചേർത്തു.

ALSO READ: മലയാളത്തിലെ ആദ്യ ഏലിയൻ സിനിമ; നീരജ് മാധവ് നായകനാവുന്ന പ്ലൂട്ടോയുടെ ടീസർ വൈറൽ

‘ഞാൻ ആ കമന്റുകൾ വായിക്കാറില്ല. എല്ലാവരും അവരവരുടെ ജോലി ചെയ്യട്ടെ. അത്തരം പരാമർശങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. മറ്റുള്ളവരെ ട്രോളാൻ ഒരു സ്‌ക്രീനിന് പിന്നിൽ ഒളിച്ചിരിക്കുകയാണെങ്കിൽ, അതിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്തുന്നെങ്കിൽ അങ്ങനെയാവട്ടെ’ മൗനി പറഞ്ഞു.

മൗനി അടുത്തിടെ തന്റെ പുതിയ ചിത്രമായ ഭൂത്നിയുടെ ട്രെയിലർ ലോഞ്ചിൽ സഹനടൻ സഞ്ജയ് ദത്തിനൊപ്പം പങ്കെടുത്തിരുന്നു. കറുത്ത സ്ലിപ്പ് ഡ്രസ് ധരിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് മൗനിയുടെ രൂപത്തെക്കുറിച്ചുള്ള ട്രോളിംഗ് ആരംഭിച്ചത്. പ്ലാസ്റ്റിക് സർജറിയിൽ അബദ്ധം പറ്റി എന്ന തരത്തിലാണ് ട്രോളുകൾ വന്നത്.

 

കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി
പനനൊങ്ക് അടിപൊളിയല്ലേ, ഗുണങ്ങൾ ഏറെ