Mother Mary Movie: മദർ മേരി മെയ് 2-ന് തീയ്യേറ്ററുകളിൽ: കുടുംബ പശ്ചാത്തലത്തിൽ ഒരു ചിത്രം
ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായായിരുന്നു . പ്രായത്തിൻ്റെ അവശതകളും ഓർമ്മക്കുറവും അടക്കം പ്രശ്നമുള്ള അമ്മയും, അമ്മയെ നോക്കാനായി അമേരിക്കയിൽ നിന്നും എത്തുന്ന മകനുമാണ് കഥയിലെ പ്രമേയം

എആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം മദർ മേരി മെയ് 2-ന് തീയ്യേറ്ററുകളിൽ എത്തുന്നു. വിജയ് ബാബു, ലാലി പിഎം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം. പ്രായത്തിൻ്റെ അവശതകളും ഓർമ്മക്കുറവും അടക്കം പ്രശ്നമുള്ള അമ്മയും, അമ്മയെ നോക്കാനായി അമേരിക്കയിൽ നിന്നും എത്തുന്ന മകനുമാണ് കഥയിലെ പ്രമേയം. കുമ്പളങ്ങി നൈറ്റ്സിലൂടെയണ് ലാലി പിഎം സിനിമയിലേക്ക് എത്തുന്നത്.
തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി വിവിധ ചിത്രങ്ങളിലും ലാലി പിഎം അഭിനയിച്ചു. നിരവധി താരങ്ങളും ചിത്രത്തിൽ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാനാ ഹമീദ്, അഖില നാഥ് ഒപ്പം ബിന്ദുബാല തിരുവള്ളൂർ, സീന കാതറീൻ, പ്രസന്ന, അൻസിൽ, ഗിരീഷ്, പെരിഞ്ചീരി തുടങ്ങിയവരും, മനോരഞ്ജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാനർ: മഷ്റൂം വിഷ്വൽ മീഡയ, നിർമ്മാണം ഫർഹാദ്, അത്തിക്ക് റഹിമാൻ, ഛായാഗ്രഹണം: സുരേഷ് റെഡ് വൺ, എഡിറ്റിംഗ്: ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം: സലാം വീരോളി, ഗാനങ്ങൾ: ബാപ്പു വാവാട്, കെ ജെ മനോജ്, സംഗീതം: സന്തോഷ്കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ഷൗക്കത്ത് വണ്ടൂർ, വിതരണം: എഫ് എൻ എൻ്റർടെയ്ൻമെൻ്റ്സ്, സ്റ്റിൽസ്: പ്രശാന്ത് കൽപ്പറ്റ, പിആർഓ: അജയ് തുണ്ടത്തിൽ