5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mookuthi Amman 2: സഹസംവിധായകനുമായി തർക്കം, നയൻതാരയ്ക്ക് പകരം തമന്ന? ‘മൂക്കുത്തി അമ്മന്‍’ അനിശ്ചിതത്വത്തില്‍

Mookuthi Amman 2: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ആർ.ജെ ബാലാജി, എൻ.ജെ ശരവണൻ എന്നിവർ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. 2020ൽ തിയറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നില്ല. എന്നാലും സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങി.

Mookuthi Amman 2: സഹസംവിധായകനുമായി തർക്കം, നയൻതാരയ്ക്ക് പകരം തമന്ന? ‘മൂക്കുത്തി അമ്മന്‍’ അനിശ്ചിതത്വത്തില്‍
നയൻതാര, തമന്ന
nithya
Nithya Vinu | Published: 23 Mar 2025 15:26 PM

നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ 2. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ആറിന് നടന്ന പൂജയോടെ ആരംഭിച്ചിരുന്നു. എന്നാൽ, സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മൂക്കുത്തി അമ്മാന്റെ ചിത്രീകരണം നിർത്തി വച്ചതായാണ് റിപ്പോർട്ട്. സഹസംവിധായകനും നായികയായ നയൻതാരയും തമ്മിലാണ് തർക്കമുണ്ടായത്.

ചിത്രീകരണത്തിനിടയിൽ കോസ്റ്റ്യൂമിനെ ചൊല്ലി നയൻതാരയും സഹസംവിധായകനും തർക്കമുണ്ടായതായും നടി ഇയാളെ ശകാരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിനിമയിൽ നിന്ന് നയൻതാരയെ മാറ്റുന്നുവെന്നും അഭ്യൂഹമുണ്ട്. നയൻതാരയ്ക്ക് പകരം തമന്നയെ നായികയായി കൊണ്ടുവരുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം നിർമാതാവ് ഇസാരി കെ. ​ഗണേഷ് ഇടപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതായാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്ത. ചർച്ചയിൽ സമവായമായതിനെ തുടർന്ന് ചിത്രീകരണം പുനരാരംഭിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നുമാണ് വിവരം.

നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ആർ.ജെ ബാലാജി, എൻ.ജെ ശരവണൻ എന്നിവർ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ആർജെ ബാലാജി തന്നെയാണ്. 2020ൽ തിയറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നില്ല. എന്നാലും സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത ചിത്രം  ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങി. സുന്ദർ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.

ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിന് മുമ്പ് നയൻതാര വ്രതം അനുഷ്ഠിച്ചത് ഏറെ വാർത്തയായിരുന്നു.