5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Barroz Movie Budget : ഏറ്റവും ചിലവേറിയ മലയാളം സിനിമ; മോഹൻലാലിൻ്റെ ആദ്യ സംവിധാനം; ബറോസ് രക്ഷപ്പെടുമോ?

Mohanlals Directorial Debute Barroz Budget : മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുക്ക ബറോസ് എന്ന സിനിമയ്ക്ക് ഉയർന്ന ബജറ്റാണുള്ളത്. ഈ മാസം 25ന് തീയറ്ററുകളിലെത്തുന്ന ചിത്രം ഉയർന്ന ബജറ്റ് കാരണം തീയറ്ററുകളിൽ നേട്ടമുണ്ടാക്കുമോ എന്നതാണ് നിലവിലെ ചോദ്യം.

Barroz Movie Budget : ഏറ്റവും ചിലവേറിയ മലയാളം സിനിമ; മോഹൻലാലിൻ്റെ ആദ്യ സംവിധാനം; ബറോസ് രക്ഷപ്പെടുമോ?
ബറോസ് (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 16 Dec 2024 13:45 PM

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ബറോസ് ഈ മാസം 25ന് തീയറ്ററുകളിലെത്തുകയാണ്. ഫാൻ്റസി സിനിമയായി ഒരുങ്ങുന്ന ചിത്രം പല പ്രതിസൻഷികളും നേരിട്ടാണ് പ്രദർശനത്തിനെത്തുക. കുട്ടികളുടെ സിനിമയാണ് ബറോസ്. ഉയർന്ന ബജറ്റിലൊരുങ്ങുന്ന ചിത്രം തീയറ്ററിൽ രക്ഷപ്പെടുമോ എന്നതാണ് ചോദ്യം. പ്രത്യേകിച്ച് കുട്ടികളുടെ സിനിമ.

ബറോസ്, ഗാർഡിയൻ ഓഫ് ട്രഷേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് പ്രദർശനത്തിനെത്തുക. 100 രൂപ മുടക്കിയാണ് സിനിമയുടെ ചിത്രീകരണം എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാവും ബറോസ്. മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ബറോസിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമയുടെ ശൈലിയല്ല ബറോസിൻ്റെ മേക്കിംഗിൽ മോഹൻലാൽ സ്വീകരിച്ചിരിക്കുന്നത്.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും ചേർന്നാണ് സംഗീതം. ബി അജിത് കുമാറാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ജിജോ പുന്നൂസിൻ്റെ തിരക്കഥയ്ക്ക് കലവൂർ രവികുമാർ സംഭാഷണങ്ങളൊരുക്കിയിരിക്കുന്നു. നേരത്തെ സെപ്തംബർ 12നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പല കാരണങ്ങൾ കാരണം ചിത്രത്തിൻ്റെ റിലീസ് വൈകുകയായിരുന്നു.

Also Read : Pallotty 90s Kids OTT Update: 90കളിലെ ഗൃഹാതുരതയും ബാല്യവും; പല്ലൊട്ടി 90സ് കിഡ്സ് ഒടിടിയിലേക്ക്

ജിജോ പുന്നൂസ് സംവിധാനം ചെയ്താനിരുന്ന ചിതൃമാണ് ബറോസ്. ഇംഗ്ലീഷിലും വിവിധ ഹിസ്പാനിക് ഭാഷകളിലുമായി തീരുമാനിച്ചിരുന്ന സിനിമയുടെ കഥ വിൽ സ്മിത്ത്, മോർഗൻ ഫ്രീമാൻ, എഡി മർഫി, ഡെൻസൽ വാഷിംഗ്ടൺ, ഇദ്രീസ് എൽബ തുടങ്ങി വിവിധ ഹോളിവുഡ് താരങ്ങൾക്ക് അദ്ദേഹം അയച്ചുനൽകി. നിലവിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നിധി കാക്കും ഭൂതത്തിൻ്റെ കഥാപാത്രത്തിലേക്കായിരുന്നു ജിജോ പുന്നൂസ് ഇവരെ പരിഗണിച്ചത്. പിന്നാലെ മോഹൻലാൻ ഈ വേഷം അഭിനയിച്ച് സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് പലരെയും സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ മാറ്റുകയും ചെയ്തു. 2019ലാണ് സിനിമയുടെ കാസ്റ്റിങ് തുടങ്ങിയത്. പൃഥ്വിരാജ്, പ്രതാപ് പോത്തൻ തുടങ്ങിയവരെ സിനിമയിൽ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൊവിഡ് ലോക്ക്ഡൗൺ സിനിമയുടെ പ്ലാനുകളെ സാരമായി ബാധിച്ചു. കെയു മോഹനനെ ആയിരുന്നു സിനിമയിൽ ആദ്യം ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നത്. പിന്നീട് സന്തോഷ് ശിവനെ ക്യാമറമാനാക്കി.

2021ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും ഇതിനിടെ രണ്ടാം കൊവിഡ് ലോക്ക്ഡൗൺ ഉണ്ടാവുകയും വീണ്ടും ചിത്രീകരണം മുടങ്ങുകയും ചെയ്തു. വലിയ ക്യാൻവാസിൽ തീരുമാനിച്ചിരുന്ന ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനങ്ങൾ ഇതിനിടെ ഉണ്ടായി. എന്നാൽ, കഥയും തിരക്കഥയും കാസ്റ്റും മാറ്റി സിനിമ ചെയ്യാമെന്ന് മോഹൻലാൽ തീരുമാനിച്ചു. നേരത്തെ വിദേശരാജ്യങ്ങളിടക്കം തീരുമാനിച്ചിരുന്ന ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചുരുക്കി. ചെന്നൈ, ബാങ്കോക്ക്, ഗോവ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 2022 ജൂലായ് 29നാണ് ചിത്രീകരണം അവസാനിച്ചത്. അമ്മേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സൗണ്ട് മിക്സിങ് നടന്നത്. 2023 മാർച്ചിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യ ശ്രമം. അത് നടന്നില്ല. പലതവണ റിലീസ് മാറ്റിവച്ച ചിത്രത്തിൻ്റെ പ്രൈവറ്റ് സ്ക്രീനിങ് 2024 ഒക്ടോബറിൽ മുംബൈയിൽ വച്ച് നടന്നു. ഐമാക്സിനായി പ്രത്യേകം റിലീസുണ്ടാവും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.