Mammootty-Mohanlal: മോഹന്‍ലാല്‍ അത് പറയുമ്പോള്‍ നമുക്ക് കൊതിയാകും, മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല: പി ശ്രീകുമാര്‍
P Sreekumar About Mohanlal's Acting: രണ്ട് സിനിമകള്‍ക്കാണ് പി ശ്രീകുമാര്‍ ഇതുവരെ തിരക്കഥയൊരുക്കിയത്. ശ്രീകുമാര്‍ കഥയെഴുതി വേണു നാഗവള്ളി തിരക്കഥ തയാറാക്കി സംവിധാനം ചെയ്ത ചിത്രമാണ് കളിപ്പാട്ടം. 1993ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, ഉര്‍വശി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്.

നടന്‍ എന്ന നിലയില്‍ മാത്രമല്ല പി ശ്രീകുമാര്‍ നമുക്ക് സുപരിചിതനാകുന്നത്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന പി ശ്രീകുമാര്‍ അഞ്ച് പതിറ്റാണ്ടുകളായി സിനിമ മേഖലയിലുണ്ട്. 150 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ വേഷമിട്ടിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
രണ്ട് സിനിമകള്‍ക്കാണ് പി ശ്രീകുമാര്‍ ഇതുവരെ തിരക്കഥയൊരുക്കിയത്. ശ്രീകുമാര്‍ കഥയെഴുതി വേണു നാഗവള്ളി തിരക്കഥ തയാറാക്കി സംവിധാനം ചെയ്ത ചിത്രമാണ് കളിപ്പാട്ടം. 1993ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, ഉര്‍വശി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്.
കളിപ്പാട്ടത്തില്‍ ഉര്‍വശിയോട് പഴങ്കഞ്ഞിയെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന സീനിനെ കുറിച്ച് പറയുകയാണ് ശ്രീകുമാര്‍. ആ സീന്‍ എന്തായിരിക്കും എന്നതിനെ കുറിച്ച് തനിക്ക് ചെറിയ ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വേണു നാഗവള്ളിയാണ് അത് ഡെവലപ്പ് ചെയ്തതെന്നാണ് ശ്രീകുമാര്‍ പറയുന്നത്.




ആ സീനിനെ അത്രയേറെ മനോഹരമാക്കിയത് മോഹന്‍ലാല്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിന്റെ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുമെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
”കളിപ്പാട്ടത്തിലെ ആ പഴങ്കഞ്ഞിയെ കുറിച്ച് പറയുന്ന സീന്‍ സ്‌ക്രിപ്റ്റില്‍ ചെറുതായിട്ട് മാത്രമേ പറഞ്ഞിരുന്നുള്ളു. അതിനെ ഡെവലപ്പ് ചെയ്തത് ഞാനും വേണുവും ചേര്‍ന്നാണ്. പക്ഷെ ആ സീന്‍ അത്രമേല്‍ മനോഹരമായത് മോഹന്‍ലാല്‍ കാരണമാണ്. ആ പഴങ്കഞ്ഞിയില്‍ ഇച്ചിരി തൈരൊഴിച്ച് രണ്ട് ലാമ്പ് ലാമ്പി ഒരു മോന്ത് മോന്തിയാല്‍ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ നമുക്കും കൊതിവരും.
എന്നാല്‍ മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ സാധിക്കില്ല. മമ്മൂട്ടി അദ്ദേഹത്തിന്റെതായ രീതിയില്‍ ആ സീന്‍ പ്രസന്റ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തിന്റെ ഒരുപാട് ഇംപാക്ട് കൊടുത്ത് മറ്റൊരു രീതിയിലാകും അദ്ദേഹം അത് ചെയ്യുക. അതും മനോഹരമായിരിക്കും എന്ന് മാത്രമേ പറയാന്‍ സാധിക്കൂ,” ശ്രീകുമാര്‍ പറയുന്നു.