Happy Birthday Mohanlal: അറുപത്തിനാലിനഴകില്‍ ലാല്‍ വസന്തം; നടന വിസ്മയത്തിനിന്ന് പിറന്നാള്‍

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ഈ സിനിമ പുറത്തിറങ്ങിയില്ല

Happy Birthday Mohanlal: അറുപത്തിനാലിനഴകില്‍ ലാല്‍ വസന്തം; നടന വിസ്മയത്തിനിന്ന് പിറന്നാള്‍
Updated On: 

21 May 2024 10:54 AM

മലയാളത്തിന്റെ സ്വന്തം മഹാപ്രതിഭയ്ക്ക് ഇന്ന് 64ാം പിറന്നാള്‍. ദി കംപ്ലീറ്റ് ആക്ടര്‍, വെറുതെ ഒന്നും ചാര്‍ത്തി കിട്ടിയ പട്ടമല്ലിത്. സിനിമയില്‍ വന്ന കാലം മുതല്‍ വേറിട്ട അഭിനയ ശൈലികൊണ്ട് വളര്‍ന്നുവന്ന താരമാണ് മോഹന്‍ലാല്‍. ആദ്യം വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച ലാലിന് പിന്നീട് അധിക നാള്‍ വേണ്ടി വന്നില്ല താന്‍ വില്ലനല്ല നല്ലൊരു നായകന്‍ തന്നെയാണെന്ന് തെളിയിക്കാന്‍.

വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി 1960 മെയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇതന്തൂരിലാണ് മോഹന്‍ലാലിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് കുടുംബം താമസം മാറി. ഇവിടെയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം പൂര്‍ത്തിയാകുന്നതും. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ഈ സിനിമ പുറത്തിറങ്ങിയില്ല.

Photo: IBTimes India

പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെതായി ആരാധകര്‍ക്ക് മുന്നിലേക്കെത്തിയ ആദ്യ ചിത്രം. ആ സിനിമ പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന് വെറും 20 വയസുമാത്രമാണ് പ്രായം. ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.

പിന്നീട് ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ മോഹന്‍ലാലിന് സാധിച്ചു. സിനിമ പ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ ലാല്‍ വിസ്മയം കണ്ട് കോരിതരിച്ചുപോയ വര്‍ഷങ്ങള്‍. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയില്ലാത്ത ദിവസങ്ങളും ഇല്ലായിരുന്നു.

Photo: Mohanlal Facebook

1986 മോഹന്‍ലാലിനെ സംബന്ധിച്ച് ഒരു ഭാഗ്യവര്‍ഷമാണ്. ആ വര്‍ഷം പുറത്തിറങ്ങിയ ടിപി ബാലഗോപാലന്‍ എംഎ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന് ധാരാളം ആരാധകരെ നേടി കൊടുത്തത്.

Photo: My World of Movies

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1997ലാണ് മണിരത്‌നം സംവിധാനം ചെയ്ത് ഇരുവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. ഐശ്വര്യറായിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു അത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ മറ്റ് ഭാഷകാര്‍ക്കും പ്രിയങ്കരനായി മാറുകയായിരുന്നു.

Photo: Satyamshot

ഒട്ടനവധി ഭാഷകളില്‍ ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് അവയില്‍ ഭൂരിപക്ഷവും. പകരം വെക്കാനില്ലാത്ത അഭിനേതാവ് എന്നത് അതിശയോക്തിയല്ല, മറ്റാരെ കൊണ്ടും ഈ നടന വിസ്മയത്തെ പകരം വെക്കാന്‍ സാധിക്കില്ല. മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍.

Related Stories
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍