Mohanlal wedding anniversary: ‘എന്നെന്നും നിന്റേത് മാത്രം’; സുചിത്രയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
Mohanlal wedding anniversary: 1988 ഏപ്രില്‍ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രമുഖ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര.

ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിലാണ് ആശംസ നേർന്ന് പോസ്റ്റ് പങ്കിട്ടത്. ഇതിനൊപ്പം സുചിത്രയെ ചുംബിക്കുന്ന ചിത്രവും പങ്ക് വച്ചിട്ടുണ്ട്. ഇരുവരുടെയും മുപ്പത്തിയേഴാമത് വിവാഹ വാർഷികമാണ്.
പ്രിയപ്പെട്ട സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ. എന്നെന്നും നന്ദിയോടെ, എന്നും നിന്റേത് എന്നാണ് കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി. പോസ്റ്റിന് താഴെ നിരവധി പേർ ആശംസകൾ നേർന്നിട്ടുണ്ട്.
1988 ഏപ്രില്‍ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രമുഖ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രേം നസീർ ഉൾപ്പെടെ അന്നത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു ഇരുവരുടേയും. പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണുള്ളത്.
അതേസമയം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം തുടരും മികച്ച പ്രതികരണങ്ങൾ ഏറ്റ് വാങ്ങി മുന്നേറുകയാണ്. തരുൺ മൂർത്തിയാണ് സംവിധാനം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് മോഹൻലാല്‍ ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.