Thudarum Movie: ‘ഒരുകൂട്ടം കഥകളുമായി ’തുടരും’; മോഹൻലാൽ ചിത്രത്തിലെ പുതിയ ഗാനം എത്തി
Thudarum Second Song Released: ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിചിരിക്കുന്നത്. ഒരുകൂട്ടം കഥകളുമായി ഇളംതെന്നലായാണ് ഇത്തവണ ഗാനം എത്തിയത്. ഗാനം റിലീസ് ആയതോടെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.

മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്. ഒന്നിനു പിന്നാലെ ഒന്നായി താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ് തീയറ്ററിൽ എത്താൻ പോകുന്നത്. ഇപ്പോഴിതാ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തു. വീണ്ടും ഒരു മെലഡി ഗാനമായാണ് തുടരും എത്തിയിരിക്കുന്നത്. ഇത്തവണ ജോക്സ് ബിജോയ് ആണ് സംഗീതമൊരുക്കിയത്. സ്റ്റാർ സിംഗർ സീസൺ 9ലൂടെ പ്രേക്ഷകർകർക്ക് പ്രിയങ്കരനായ ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിചിരിക്കുന്നത്. ഒരുകൂട്ടം കഥകളുമായി ഇളംതെന്നലായാണ് ഇത്തവണ ഗാനം എത്തിയത്. ഗാനം റിലീസ് ആയതോടെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
ഇതിനു മുൻപ് ചിത്രത്തിന്റെ മറ്റൊരു ഗാനം പുറത്തിറങ്ങിയിരുന്നു. കണ്‍മണിപൂവേ എന്ന ആരംഭിക്കുന്ന ഗാനം ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. എംജി ശ്രീകുമാര്‍ ആയിരുന്നു ഗാനം ആലപിച്ചത്. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ടാക്സി ഡ്രൈവറായ ഷൺമുഖൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.കുടുംബത്തെ ഏറെ പ്രാധാന്യം നൽകുന്ന ഒരു കഥാപാത്രമാണ് മോഹൻലാലിന്റെത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രണ്ട് മണിക്കൂര്‍ 46 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രം മെയ് ആദ്യ വാരം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടായേക്കും.