Mammootty Health Condition: ‘പേടിക്കാനൊന്നുമില്ല, മമ്മൂക്ക സുഖമായിരിക്കുന്നു’; ഇച്ചാക്കയെ കുറിച്ച് ലാലേട്ടൻ
Mammootty Health Condition: പ്രായത്തെ തോൽപ്പിച്ച് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകിയിരുന്ന മമ്മൂട്ടിക്ക് കോളൻ ക്യാൻസർ ബാധിച്ചെന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയ്ക്കപ്പുറം ഇരുവരും തമ്മിലുള്ള സഹോദര ബന്ധം ഏറെ ആഘോഷിക്കപ്പെടാറുണ്ട്. മമ്മൂക്കയ്ക്ക് മോഹൻലാൽ ലാലും തിരിച്ച് ലാലേട്ടന് മമ്മൂട്ടി ഇച്ചാക്കയുമാണ്.
മമ്മൂട്ടിക്ക് വൻകുടലിൽ ക്യാൻസറാണെന്ന വാർത്ത ഏറെ ആശങ്കയോടെയാണ് മലയാളികൾ കേട്ടത്. പ്രായത്തെ തോൽപ്പിച്ച് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകിയിരുന്ന മമ്മൂട്ടിക്ക് കോളൻ ക്യാൻസർ ബാധിച്ചെന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.
എമ്പുരാൻ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി സുഖമായിരിക്കുന്നു, പേടിക്കാനൊന്നുമില്ലെന്ന് മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും ഉള്ളത് പോലെ ഒരു ചെറിയ പ്രശ്നം മാത്രമാണുള്ളത്, പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
“Mammookka is fine now, Nothing to worry” – Lalettan.#Mohanlal #Mammootty pic.twitter.com/CZYyRAqTFf
— AB George (@AbGeorge_) March 24, 2025
ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ഉഷപൂജ നടത്തിയത് ഏറെ ചർച്ചയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ നടത്തിയ വഴിപാടിന്റെ രസീത് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.