L360 Updates: 99 ദിവസത്തെ ചിത്രീകരണത്തിന് ശേഷം മോഹൻലാലിൻറെ ‘എൽ 360’ക്ക് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടൻ എത്തും

Mohanlal L360 Movie Updates: ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, സംവിധായകൻ തരുൺ മൂർത്തി പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.

L360 Updates: 99 ദിവസത്തെ ചിത്രീകരണത്തിന് ശേഷം മോഹൻലാലിൻറെ എൽ 360ക്ക് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടൻ എത്തും

'എൽ 360' ടീം (Image Credits: Tharun Moorthy Instagram)

Updated On: 

02 Nov 2024 14:44 PM

മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. മോഹൻലാലിൻറെ സിനിമ കരിയറിലെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താത്കാലികമായി ഇട്ടിരിക്കുന്ന പേരാണ് ‘എൽ 360’ എന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, സംവിധായകൻ തരുൺ മൂർത്തി പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.

സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതായാണ് സംവിധായകൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് അവസാനിച്ചത്. തരുൺ മൂർത്തി തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. “99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍” എന്ന അടിക്കുറിപ്പോടെയാണ്‌ ലൊക്കേഷനില്‍ നിന്നുള്ള പാക്കപ്പ് ചിത്രങ്ങള്‍ തരുൺ പങ്കുവെച്ചത്. നവംബർ 8-ന് മറ്റൊരു അപ്ഡേറ്റ് കൂടി എത്തുമെന്നും പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. അത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

 

 

 

ALSO READ: ആരാധകരെ ശാന്തരാകുവിൻ; അബ്രഹാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ റിലീസ് തീയതിയെത്തി

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് ശോഭനയാണ്. 15 വർഷത്തിന് ശേഷമാണ് ഒരു ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിക്കുന്നത്. ‘ഷൺമുഖം’ എന്നൊരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥനാണ് ഷൺമുഖം. നല്ല സുഹൃത്ത് ബന്ധങ്ങളുള്ള ഇദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. ഷണ്മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് തരുൺ ഈ ചിത്രത്തിലൂടെ.

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് സിനിമയുടെ നിർമ്മാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കെ ആർ സുനിലിന്റെ കഥയ്ക്ക്, തിരക്കഥ രചിച്ചത് തരുൺ മൂർത്തിയും, കെ ആർ സുനിലും ചേർന്നാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

ചിത്രസംയോജനം: നിഷാദ് യൂസഫ്, കലാ സംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ മാനേജർ: ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, പിആർഒ: വാഴൂർ ജോസ്.

Related Stories
സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞ്യാപനം ഉടൻ
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം
ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം
നാരങ്ങയുടെ തോടിട്ട് ചായ ശീലമാക്കൂ; ക്യാൻസർ മുട്ടുമടക്കും