5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie : യുദ്ധമുഖത്ത് നിന്നും ഖുറേഷി അബ്രാം വരുന്നു; മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തി എമ്പുരാൻ്റെ പുതിയ പോസ്റ്റർ

Mohanlal Empuraan Movie Updates : പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാലിൻ്റെ ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

Empuraan Movie : യുദ്ധമുഖത്ത് നിന്നും ഖുറേഷി അബ്രാം വരുന്നു; മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തി എമ്പുരാൻ്റെ പുതിയ പോസ്റ്റർ
Empuraan Movie Poster (Image Courtesy : Mohanlal)
jenish-thomas
Jenish Thomas | Updated On: 21 May 2024 13:51 PM

മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ്റെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലിൻ്റെ 64-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ സക്കൻഡ് ലുക്ക് പോസ്റ്റ് പുറത്ത് വിട്ടത്. സുരക്ഷ സംഘത്തിന് നടുവിലൂടെ നടന്ന വരുന്ന ഖുറേഷി അബ്രാമിനെയാണ് (കഥാപാത്രത്തിൻ്റെ പേര്) സക്കൻഡ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കിൽ മോഹൻലാലിൻ്റെ വ്യക്തമായ ചിത്രം കാണിച്ചില്ലയായിരുന്നു. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ കറുപ്പ് വസ്ത്രം ധരിച്ച് ഖുറേഷി അബ്രാം നടന്ന് വരുന്ന സക്കൻഡ് ലുക്ക് പോസ്റ്റർ മോഹൻലാൽ ആരാധകരെ ഒന്നടങ്കം കോരിത്തരിപ്പിച്ചിരിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്കയുടെയും ബാനറിൽ ആൻ്റണി പെരുമ്പാവൂരും സുഭാസ്കരനും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

ALSO READ : Happy Birthday Mohanlal: അറുപത്തിനാലിനഴകില്‍ ലാല്‍ വസന്തം; നടന വിസ്മയത്തിനിന്ന് പിറന്നാള്‍

മുരളി ഗോപിയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, സായി കുമാർ, നന്ദു, സാനിയ ഇയ്യപ്പൻ, ബൈജു, ഫാസിൽ തുടങ്ങിയരവാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുക. മലയാളത്തിന് ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി അവതരിപ്പിക്കുകയും ചെയ്യും.

സുജിത്ത് വാസുദേവാണ് ഛായഗ്രാഹകൻ. ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.അഖിലേഷ് മോഹനാണ് എഡിറ്റർ. മോഹൻദാസ് കലാ സംവിധായകൻ. നിർമൽ സഹദേവാണ് ക്രിയേറ്റീവ് ഡയറക്ടർ. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഈ വർഷം ക്രിസ്മസിനോ 2025ലെ തിയറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.