Thudarum: ‘മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയെന്ന് കമന്റ്’; ചുട്ട മറുപടിയുമായി തരുൺ മൂർത്തി
Director Tharun Moorth's Comment Goes Viral: ശോഭയ്ക്കെതിരെ വന്ന ഒരു അധിക്ഷേപ കമന്റും അതിന് സംവിധായകൻ തരുൺ മൂർത്തി നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്.' മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയി ' എന്ന കമന്റിനാണ് തരുൺ മറുപടി നൽകിയത്.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ ചിത്രം തുടരും. മോഹന്‍ലാല്‍ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന ചിത്രം ഈ മാസം 25-നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിനായി വലിയ ആകാംഷയിലാണ് ആരാധകർ. ഇതിനു പ്രധാനകാരണം പ്രേക്ഷകരുടെ പ്രിയ കോമ്പോ വീണ്ടും എത്തുന്നുവെന്നതാണ്. 15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് വീണ്ടും അഭിനയിക്കുന്നത്. തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യൽ മീഡിയയിൽ നിറയെ ചിത്രത്തിനെക്കുറിച്ചുള്ള ചർച്ചയാണ്.
ഇത്തരത്തിൽ ശോഭയ്ക്കെതിരെ വന്ന ഒരു അധിക്ഷേപ കമന്റും അതിന് സംവിധായകൻ തരുൺ മൂർത്തി നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്.’ മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയി ‘ എന്ന കമന്റിനാണ് തരുൺ മറുപടി നൽകിയത്. മലയാലി മീഡിയ എന്ന പേജിൽ നിന്നാണ് ഈ കമന്റ്. ‘ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത’ എന്നാണ് ഒരു സ്‌മൈലി ഇമോജിയോടെ തരുണ്‍ മറുപടി നല്‍കിയിരിക്കുന്നത്.
Also Read:തിയേറ്ററുകളെ വിറപ്പിച്ചോ? മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്കയുടെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്‍റെ പേരാണ് ലളിത. തരുണ്‍ മൂര്‍ത്തി നല്‍കിയ ചുട്ട മറുപടി അടക്കമുളള സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. കമന്‍റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് തരുണിന് കയ്യടിച്ച് രംഗത്തെത്തുന്നത്.
അതേസമയം ഫാമിലി ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശോഭന എന്നിവര്‍ക്കുപുറമെ ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.