Pulimurugan Loan: പുലി മുരുകന് കെഎഫ്സിയിൽ നിന്നെടുത്ത ലോൺ ഇതുവരെയും അടച്ചില്ല: പറയും പോലെ ഒന്നും ലഭിച്ചില്ല

Puli Murugan Movie Loan: നിർമ്മാതാവ് പറഞ്ഞ പോലെ കാര്യമായ തുകയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതായും തച്ചങ്കരി, ടോമിച്ചൻ മുളകുപാടവും സാജിദ് ഖുറേഷിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്

Pulimurugan Loan: പുലി മുരുകന് കെഎഫ്സിയിൽ നിന്നെടുത്ത ലോൺ ഇതുവരെയും അടച്ചില്ല: പറയും പോലെ ഒന്നും ലഭിച്ചില്ല

Pulimurugan Loan

arun-nair
Updated On: 

17 Feb 2025 13:15 PM

തിരുവനന്തപുരം: ആദ്യമായി 50 കോടിയിൽ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാൽ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോൺ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ തച്ചങ്കരി. തങ്ങൾ ചോദിച്ചപ്പോഴാണ് ഇപ്പറയുന്ന പോലെ ഒന്നും ലഭിച്ചില്ലെന്ന്. അദ്ദേഹം ആ സമയത്ത് പ്രൊജക്ട് ചെയ്ത തുകയല്ല ലോണിൻ്റെ ആവശ്യത്തിന് തൻ്റെ അടുത്ത് വരുമ്പോഴുള്ളത്. അദ്ദേഹം വളരെ അധികം ബുദ്ധിമുട്ടിലാണ്. ഇത് രണ്ടും വ്യത്യസ്തമാണെന്നും ജനം ടീവിക്ക് നൽകിയ അഭിമുഖത്തിൽ തച്ചങ്കരി പറയുന്നു. പല നിർമ്മാതാക്കളും സാമ്പത്തികമായി സിനിമക്ക് ശേഷിയുള്ളവരല്ല. പലരും പലിശ പണമെടുത്തും ഒടിടിയിൽ നിന്നും, സാറ്റലൈറ്റിൽ നിന്നും അഡ്വാൻസ് വാങ്ങിയുമൊക്കെയാണ് സിനിമയെടുക്കുന്നത്.

ഇത്തരത്തിൽ കേരളത്തിൽ സിനിമക്ക് പലിശക്ക് പണം കൊടുക്കുന്നത് അഞ്ച് പേരാണ്. 23 ശതമാനം 24 ശതമാനമാണ് ഇതിന് പലിശ. അതായത് മാസം ഒരു ലക്ഷത്തിന് കുറഞ്ഞത് 2000 എങ്കിലും കൊടുക്കേണ്ടി വരും. അന്ന് കെഎഫ്സി കൊടുക്കുന്നത് 8,7 ശതമാനം പലിശക്കാണ്. സ്വകാര്യ പലിശക്കാരിൽ നിന്ന് പൈസ വാങ്ങി ഇത് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല. 10 കോടിക്ക് പടം പ്ലാൻ ചെയ്യുന്ന ആളുടെ കയ്യിൽ 1 കോടിയെ കാണു മറ്റുള്ളതെല്ലാം സമാഹരിക്കുന്നതാണ്. എഐയുടെ കടന്നുവര് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ഹോളിവുഡിലടക്കം ഇത് മനസ്സിലാക്കി വരികയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

ഗൾഫിൽ ഒരു സിനിമാ തീയ്യേറ്ററിൽ അപ്പോഴത്തെ ഹിറ്റ് ചിത്രം കാണാൻ എത്തിയിരുന്നെന്നും 300-ൽ അധികം സീറ്റുകളുണ്ടായിരുന്ന അവിടെ 10-ൽ താഴെ ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറയുന്നു. സിനിമ ചെയ്യുന്നതിന് മുൻപെ തന്നെ അതിൻ്റെ കോസ്റ്റിംഗ് താരത്തിൻ്റെ ശമ്പളം അടക്കം ചേർത്ത് ഇടുകയും ലാഭനഷ്ട കണക്ക് സത്യസന്ധമായി വെളിപ്പെടുത്തുകയും വേണം. ഇത്തരമൊരു ചർച്ച സിനിമക്ക് ഗുണമേയുണ്ടാവൂ. താരങ്ങളെല്ലാം തുക കുറക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും താരങ്ങളെ നിയമ വ്യവസ്ഥ വഴിയും അഡ്വൈസ് വഴിയും മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

മോഹൻലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകൻ സംവിധാനം ചെയ്തത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്തത് 2016 ഒക്ടോബർ 7-നായിരുന്നു. റിലീസായി ആദ്യത്തെ 30 ദിവസം കൊണ്ട് ചിത്രം 105 കോടി നേടിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇത്തരത്തിൽ പുലിമുരുഗൻ ആകെ 152 കോടിയാണത്രെ ആഗോള ബോക്സോഫീസിൽ നേടിയത്. ചിത്രത്തിൻ്റെ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.

Related Stories
Empuraan Controversy – K Surendran: ‘ഇനി എംപുരാനല്ല വെറും ‘എംബാം’പുരാൻ’; പരിഹസിച്ച് കെ സുരേന്ദ്രൻ
L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ
Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി
L2 Empuraan: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി
Empuraan Movie Controversy : ‘ആത്മാർത്ഥമായ ഖേദമുണ്ട്; മോഹന്‍ലാലിന്‍റെ എഫ്ബി പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്
Manikuttan: ‘വിവാഹത്തിനു ശ്രമിക്കുന്നത് നിര്‍ത്തി! സമയമാവുമ്പോള്‍ ആരെങ്കിലും വന്ന് പ്രൊപ്പോസ് ചെയ്യട്ടെ, അതിനായിട്ട് സമയം കളയുന്നില്ല’; മണിക്കുട്ടന്‍
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
സവാളയ്ക്ക് ഗുണങ്ങള്‍ നിരവധി
ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം