5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ

Mohanlal On Barroz: 'ബറോസും ആയിരം കുട്ടികളും' എന്ന ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയോട് ബറോസിന്റെ കഥ പറഞ്ഞോ?​ അമ്മ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനാണ് മോഹൻലാൽ മറുപടി നൽകിയത്.

Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ
മോഹൻലാൽ അമ്മയ്ക്കൊപ്പംImage Credit source: facebook
sarika-kp
Sarika KP | Updated On: 22 Dec 2024 23:49 PM

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ഈ ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്നു മുതല്‍ ആരംഭിച്ചു. എന്നാൽ ഇതിനിടെയിലിതാ തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ബറോസ് സിനിമ അമ്മയെ തീയേറ്ററിൽ കൊണ്ട് പോയി ത്രീഡി ഷോ കാണിക്കാൻ സാധിക്കാത്തതിന്റെ സങ്കടമാണ് താരം പങ്കുവച്ചത്. ‘ബറോസും ആയിരം കുട്ടികളും’ എന്ന ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയോട് ബറോസിന്റെ കഥ പറഞ്ഞോ?​ അമ്മ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനാണ് മോഹൻലാൽ മറുപടി നൽകിയത്.

‘’അമ്മയ്ക്കു സുഖമില്ല. തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിക്കാൻ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേൾപ്പിച്ചു. ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുകയാണെന്ന് അമ്മയ്ക്ക് അറിയാം. അമ്മയുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടാകും”–മോഹൻലാൽ പറഞ്ഞു

Also Read: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?

അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രമായ വൂഡോയുടെ ക്യാരക്‌ടര്‍ ടീസര്‍ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒറ്റ തലയേ ഉള്ളുവെങ്കിലും രാവണനാണ് വൂഡോ എന്നാണ് ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ പറയുന്നത്. വൂഡോയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ വീഡിയോ മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ബറോസിലെ മാന്ത്രികപ്പാവയാണ് വൂഡോ. മലയാളത്തിലെ ഒരു പ്രശസ്‌ത നടനാണ് വൂഡോയ്ക്ക് ശബ്‌ദം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്.​ ഇതിനു പുറമെ​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​മോ​ഹ​ൻ​ ​ശ​ർ​മ്മ,​ ​തു​ഹി​ൻ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളാ​യ​ ​മാ​യ,​ ​സീ​സ​ർ,​ ​ലോ​റ​ന്റെ​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​ന്തോ​ഷ് ​ശി​വ​ൻ.​ ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 1,558 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ രണ്ടാംഘട്ട ജോലികള്‍ 2021 ഡിസംബര്‍ 23 നാണ് തുടങ്ങിയത്. ചിത്രീകരണവും അതിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെയായിരുന്നു അത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു ആദ്യം റിലീസ് ചെയ്യുമന്ന് പ്രഖ്യാപിച്ചത്. എന്നാൽ അത് നടന്നില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടതും മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു.