Mohanlal-Empuraan Movie Controversy: ‘പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ട്, നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി’; മോഹൻലാൽ
Mohanlal Responds to Empuraan Movie Controversy: 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ മൂലം തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് മോഹൻലാൽ.

എമ്പുരാനിൽ അവതരിപ്പിച്ച രാഷ്ട്രീയ – സാമൂഹിക പ്രമേയങ്ങൾ മൂലം തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് നടൻ മോഹൻലാൽ. തന്റെ സിനിമകൾ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്റെ പ്രിയപ്പെട്ടവർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതിനാൽ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ താനും എമ്പുരാൻ ടീമും ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണെന്നും, അത്തരം വിഷയങ്ങൾ നിർബന്ധമായും സിനിമയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി നിങ്ങളിൽ ഒരാളായി നിന്നാണ് താൻ സിനിമ ജീവിതം നയിച്ചതെന്നും, നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
അതേസമയം, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതായി അധികൃതർ അറിയിച്ചത്. സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയാണ് പ്രധാനമാവും നീക്കം ചെയ്യുന്നത്. 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷം ചിത്രത്തിന്റെ റി എഡിറ്റഡ് ചെയ്ത പതിപ്പ് വീണ്ടും സെൻസർ ബോർഡ് കാണണമെന്നാണ് നിയമം. ഇതെല്ലാം പൂർത്തിയായ ശേഷം പുതിയ പതിപ്പ് വ്യാഴാഴ്ച തിയറ്ററിൽ എത്തും.