5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍

Hema Committee Report: റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സംഘടനയ്ക്കുള്ളിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അഴിച്ചുപണികള്‍ നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ രാജിവെച്ചിരിക്കുന്നത്. എല്ലാ ഭാരവാഹികളും എക്‌സിക്യൂട്ടീവും രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പിലൂടെ പുതിയ ടീം നേതൃത്വം ഏറ്റെടുക്കാനാണ് സാധ്യത.

Mohanlal: നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍
shiji-mk
Shiji M K | Updated On: 27 Aug 2024 15:00 PM

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടര്‍ന്ന്‌ സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. നേരത്തെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സംഘടനയ്ക്കുള്ളിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അഴിച്ചുപണികള്‍ നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ രാജിവെച്ചിരിക്കുന്നത്.

Also Read: Suraj Venjaramoodu : ‘ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക’; സുരാജ് വെഞ്ഞാറമൂട് മോശം ചോദ്യം ചോദിച്ചുയെന്ന് നടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സമൂഹ-ദൃശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ ലൈംഗികാരോപണങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജിവെക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിവരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസമില്ലാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും, രാജിവെച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നു.

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ‘അമ്മ’യിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കൂടുതലും ‘അമ്മ’യിലെ വനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നതെന്നാണ് വിവരം.

സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്തുനിന്ന് രാജിവെക്കുന്നതാണ് ഉചിതമെന്ന് ശ്വേതാ മേനോന്‍ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവെച്ചെന്നും ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കിയിരുന്നു. ആരായാലും ആരോപണം ഉയര്‍ന്നാല്‍ മാറി നില്‍ക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അമ്മ’ഇന്റേണല്‍ കമ്മിറ്റിയുണ്ടാക്കിയപ്പോള്‍ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോന്‍ ആണ് ഉണ്ടായിരുന്നത്. നേരത്തെ ഒരു നടനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ നേതൃത്വം അത് അംഗീകരിക്കാതെ വന്നതോടെ ശ്വേത ആ സ്ഥാനം രാജിവെച്ചു.

Also Read: Asha Sharath : ദൃശ്യത്തിൻ്റെ സെറ്റിൽ വെച്ച് സിദ്ദിഖ് ആശ ശരത്തിനോട് മോശമായി പെരുമാറിയെന്ന് പ്രചാരണം; കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് നടി

അതേസമയം, ഷൂട്ടിങ് സെറ്റില്‍ വെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് മോശമായി പെരുമാറിയെന്നാരോപിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ നടി രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവമതിപ്പിക്കും വിധത്തിലുള്ള ചോദ്യം സുരാജ് വെഞ്ഞാറമൂട് തന്നോട് ചോദിച്ചതെന്നും അത് തനിക്ക് മാനസികമായ വിഷമം ഉണ്ടാക്കിയെന്നും നടി മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക എന്നായിരുന്നു നടന്‍ ഒരു സിനിമ ഷൂട്ടിങ്ങിനിടെ ചോദിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് വെഞ്ഞാറമൂട് തന്നോട് ചോദിച്ചു. ഈ ചോദ്യം ചോദിക്കുന്നത് വരെ തനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ആ ചോദ്യം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അയാള്‍ക്ക് താക്കീതും നല്‍കിയെന്നും ട്രാന്‍സ് താരം അഭിമുഖത്തില്‍ പറയുന്നു.