L2 Empuraan: ‘ഷാരൂഖ് ഖാന്‍ പാവം അവര് ഒരു സീന്‍ നടിച്ചിട്ട് അത് കട്ട് പണ്ണികളഞ്ഞു’; ലാലേട്ടന്‍ നല്ല ഫോമിലാണ്
Mohanlal Responds To The Question About Shah Rukh Khan in Empuraan: പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒട്ടനവധി അഭിമുഖങ്ങളും നല്‍കിയിട്ടുണ്ട്. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുള്ള മാധ്യമങ്ങള്‍ക്കും മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റുമാണ്.

വളരെ സത്യസന്ധമായി അഭിമുഖങ്ങളില്‍ പ്രതികരിക്കുന്ന ആളാണ് മോഹന്‍ലാല്‍. ഒരു കള്ളചിരിയോടെ അദ്ദേഹം നല്‍കുന്ന മറുപടികളെല്ലാം കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മോഹന്‍ലാലും പൃഥ്വിരാജും ഇരുവരുടേതുമായി പുറത്തിറങ്ങാന്‍ പോകുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍.
പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒട്ടനവധി അഭിമുഖങ്ങളും നല്‍കിയിട്ടുണ്ട്. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുള്ള മാധ്യമങ്ങള്‍ക്കും മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റുമാണ്.
കഴിഞ്ഞ ദിവസമാണ് തമിഴ് യൂട്യൂബ് ചാനലായ ഇര്‍ഫാന്‍സ് വ്യൂവിന് പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്ന് നല്‍കിയ അഭിമുഖം പുറത്തെത്തിയത്. മോഹന്‍ലാലിന്റെ തഗ്ഗ് മറുപടികള്‍ കാരണം നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ഇര്‍ഫാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കുന്നത്.




എമ്പുരാനില്‍ മമ്മൂക്ക, ഷാരൂഖ് ഖാന്‍ എന്നിവരെല്ലാം ഉണ്ടോ എന്ന് ആദ്യം ഇര്‍ഫാന്‍ ചോദിക്കുമ്പോള്‍ എന്ത് മാമുക്കോയയോ എന്നാണ് മോഹന്‍ലാല്‍ തിരിച്ച് ചോദിക്കുന്നത്. തെറ്റുതിരുത്തി മമ്മൂക്ക, ഷാരൂഖ് എന്നിവരെല്ലാം എമ്പുരാനില്‍ ഉണ്ടെന്നാണ് ആളുകള്‍ പറയുന്നത് എന്നാല്‍ ട്രെയിലറില്‍ ഞാന്‍ അതൊന്നും കണ്ടില്ലെന്ന് ഇര്‍ഫാന്‍ പറയുമ്പോള്‍ ‘ഷാരൂഖ് ഖാന്‍ പാവം അവര് ഒരു സീന്‍ നടിച്ചിട്ട് അത് കട്ട് പണ്ണികളഞ്ഞു’ എന്നാണ് ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ മറുപടി നല്‍കുന്നത്.
Also Read: L2: Empuraan: ആമിർഖാനോ? റിക്ക് യൂനോ?, എമ്പുരാനിലെ അജ്ഞാത വില്ലൻ, സോഷ്യൽ മീഡിയ കണ്ടെത്തിയ പേരുകൾ
മോഹന്‍ലാലിന്റെ ഉത്തരം കേട്ടതോടെ പൃഥ്വിരാജിനും ചിരിയടക്കാനായില്ല. ഇര്‍ഫാന്റെ ചോദ്യത്തിന് അദ്ദേഹവും മറുപടി നല്‍കുന്നുണ്ട്. ഷാരൂഖ് ഖാന്‍ അഭിനയിച്ച ഭാഗം ഡിലീറ്റഡ് സീനില്‍ വരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. വലിയ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.