L2: Empuraan: വെട്ടിമാറ്റും മുമ്പേ എമ്പുരാൻ കാണാണോ? എന്നാൽ അധികം വൈകാതെ തീയറ്ററിലേക്ക് വിട്ടോ! റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങൾ മാത്രം
Empuraan's Re-Edited Version :ഇതോടെ വെട്ടിമാറ്റും മുമ്പേ എമ്പുരാൻ കാണാൻ വൻ തിരക്കാണ് പല തീയറ്ററുകളിലും അനുഭവപ്പെടുന്നത്.. നഗരങ്ങളിലെ പ്രധാന തീയറ്ററുകളിൽ സീറ്റില്ലെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ. മാർച്ച് 27 ന് ചിത്രം തീയറ്ററുകളിൽ എത്തി. ഇതിനു പിന്നാലെ 48 മണിക്കൂര്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാൽ ഇതിനിടെയിൽ വലിയ തരത്തിലുള്ള വിവാദങ്ങളും അരങ്ങേറി.
സിനിമയിലെ തുടക്കത്തിലുണ്ടായ സംഘപരിവാര്‍ വിമര്‍ശനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പരന്നതോടെ ചിത്രത്തിനെതിരായി നിരവധി പേരാണ് രംഗത്ത് എത്തിയത്. മോഹൻലാലിനെതിരെയും സംവിധായകൻ പൃഥ്വിരാജിനെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി.
Also Read:എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച
ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ എന്നിവയാണ് മാറ്റുന്നത്. ഇതിനു പുറമെ ചിത്രത്തിലെ വില്ലന്റെ പേര് മാറ്റുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നില്ല. റി എഡിറ്റഡ് ചെയ്ത പതിപ്പ് വീണ്ടും സെൻസർ ബോർഡ് കാണണമെന്നാണ് നിയമം. ഇതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും.
അതേസമയം മൂന്ന് മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രത്തിലെ 17-ലധികം സീനുകൾ വെട്ടിമാറ്റുമ്പോൾ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമോ എന്നും സിനിമയുടെ ദൈർഘ്യം എത്രയാണെന്നും കാത്തിരുന്നു കാണാണം. ഇതോടെ വെട്ടിമാറ്റും മുമ്പേ എമ്പുരാൻ കാണാൻ വൻ തിരക്കാണ് പല തീയറ്ററുകളിലും അനുഭവപ്പെടുന്നത്.. നഗരങ്ങളിലെ പ്രധാന തീയറ്ററുകളിൽ സീറ്റില്ലെന്നാണ് റിപ്പോർട്ട്.