Empuraan Movie: സോഷ്യല്‍ മീഡിയക്ക് തീയിട്ട് അബ്‌റാം ഖുറേഷി; മോഹന്‍ലാലിന്റെ ‘കണ്ണുകള്‍ പുറത്ത്’
Mohanlal in Empuraan: നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കുകയാണെങ്കില്‍ നരകത്തിന്റെ ആഴങ്ങളില്‍ തീ ആളികത്തുന്നത് കാണാമെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ എത്തിയത്. കൂടെ അബ്‌റാം, സ്റ്റീഫന്‍ ദി ഓവര്‍ലോഡ് എന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത്
തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ താരങ്ങളുടെ വീഡിയോ ഓരോ ദിവസങ്ങളിലായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്.
പ്രധാന കഥാപാത്രങ്ങളില്‍ രണ്ടാമനായ പൃഥ്വിരാജിന്റെ വീഡിയോയും പുറത്തെത്തി കഴിഞ്ഞു. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് അബ്‌റാം ഖുറേഷി അഥവാ അവരുടെ സ്വന്തം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വീഡിയോയ്ക്കാണ്. എന്നാല്‍ മോഹന്‍ലാലിന്റെ വീഡിയോ പുറത്ത് വിടുന്നതിനുമായി മുമ്പായി സോഷ്യല്‍ മീഡിയക്ക് തീയിട്ട് കൊണ്ട് പുറത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണുകളാണ്.



നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കുകയാണെങ്കില്‍ നരകത്തിന്റെ ആഴങ്ങളില്‍ തീ ആളികത്തുന്നത് കാണാമെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ എത്തിയത്. കൂടെ അബ്‌റാം, സ്റ്റീഫന്‍ ദി ഓവര്‍ലോഡ് എന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്.
എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രം
നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തത്. നിരവധി കമന്റുകളും ഫോട്ടോയ്ക്ക് താഴെയെത്തുന്നുണ്ട്. എന്റെ പകയില്‍ നീറി ഒടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്, ഒരേയൊരു രാജാവ് എന്ന ഡയലോഗും ആളുകള്‍ പോസ്റ്റ് താഴെ കുറിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം കാണാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. എന്നാല്‍ എമ്പുരാനില്‍ ആരാണ് വില്ലനായെത്തുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. വില്ലന്റെ വീഡിയോ പൃഥ്വിരാജ് പുറത്തുവിടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.