5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: തുടരും ദൃശ്യം പോലൊരു സിനിമ, വമ്പൻ സർപ്രൈസ് ഈ സിനിമയിലും ഉണ്ടാകുമോ?; മോഹൻലാൽ പറയുന്നത് ഇങ്ങനെ

Tharun moorthy Thudarum Movie: ദൃശ്യം പോലെ ഒരു വമ്പൻ സർപ്രൈസ് ഈ ചിത്രത്തിലും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ പ്ലോട്ട് സമ്മറിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിർമ്മാണം.

Thudarum Movie: തുടരും ദൃശ്യം പോലൊരു സിനിമ, വമ്പൻ സർപ്രൈസ് ഈ സിനിമയിലും ഉണ്ടാകുമോ?; മോഹൻലാൽ പറയുന്നത് ഇങ്ങനെ
Thudarum MovieImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 24 Mar 2025 09:11 AM

മലയാളീ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും (Thudarum Movie). വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ​ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ ഈ സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ‘തുടരും എന്ന സിനിമയിലൂടെ എനിക്ക് പുതിയ ഒരു സംവിധായകനെയാണ് കാണാൻ കഴിയുന്നത്. വളരെ ബ്രില്യന്റായാണ് അദ്ദേഹം ആ സിനിമ ഒരുക്കിയിരിക്കുന്നത്. തുടരും ദൃശ്യം പോലൊരു സിനിമയാണ്,’ എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.

ദൃശ്യം പോലൊരു സിനിമ എന്ന ഈ വാക്കുകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ ദൃശ്യം പോലെ ഒരു വമ്പൻ സർപ്രൈസ് ഈ ചിത്രത്തിലും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ പ്ലോട്ട് സമ്മറിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

അയാൾക്ക് അത്രമേൽ പ്രിയപ്പെട്ട കുടുംബം പോലെ തന്നെയാണ് അദ്ദേഹത്തിൻ്റെ പഴയ അംബാസഡർ കാർ. മറ്റുള്ളവർക്ക് പഴയ വാഹനമായി തോന്നുമെങ്കിലും ഷണ്മുഖത്തിന് അത് തന്റെ കുടുംബത്തിലെ ഒരു അംഗമാണ്. എന്നാൽ തന്റെ മനോഹരമായ കുടുംബ യാത്രയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളിയും തടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ സമ്മറി.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ഒന്നിച്ചാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്.