5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Barroz Movie Trailer: കണ്ടതും കേട്ടതുമൊന്നുമല്ല സത്യം; ലാലേട്ടന്റെ ബറോസിലുള്ളത് നിസാരഭൂതമല്ല

Mohanlal Movie Barroz Trailer: വിസ്മയ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ചിത്രമാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നിധികാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്, മോഹന്‍ലാലിന്റെ ഭൂതം കുട്ടികളെയും മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ത്രസിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

Barroz Movie Trailer: കണ്ടതും കേട്ടതുമൊന്നുമല്ല സത്യം; ലാലേട്ടന്റെ ബറോസിലുള്ളത് നിസാരഭൂതമല്ല
ബറോസ് ട്രെയ്‌ലറില്‍ നിന്നുള്ള രംഗം (Image Credits: Screengrab)
shiji-mk
SHIJI M K | Updated On: 19 Nov 2024 18:48 PM

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തിന്റെ 3 ഡി ഓണ്‍ലൈന്‍ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന് മുമ്പായി കങ്കുവ എന്ന നടന്‍ സൂര്യ നായകനായ ചിത്രം റിലീസ് ചെയത് സമയത്ത് തിയേറ്ററുകളില്‍ ബറോസിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോള്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

വിസ്മയ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ചിത്രമാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നിധികാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്, മോഹന്‍ലാലിന്റെ ഭൂതം കുട്ടികളെയും മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ത്രസിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ക്രിസ്തുമസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഡിസംബര്‍ 25നാകും റിലീസ്. ഇന്ത്യയിലെ തന്നെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ സംവിധാനം ചെയ്ത ജിജോയുടെ കഥയാണ് മോഹന്‍ലാലിന്റെ ബറോസിന് പ്രചോദനം.

Also Read: Mahesh Narayanan Movie: രാവണന്റെ നാട്ടിൽ ഹരിക്കും കൃഷ്ണനുമൊപ്പം സുദർശനും! സോഷ്യൽ മീഡിയ കത്തിച്ച് ഹരികൃഷ്ണൻസ് കോംമ്പോ

ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്താനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വന്‍ താരനിര തന്നെയാണ് ബറോസില്‍ മോഹന്‍ലാലിനൊപ്പം വേഷമിടുന്നത്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍, മായാ, സീസര്‍ ലോറന്റ് എന്നിവര്‍ക്ക് പുറമേ വിദേശതാരങ്ങളിലും ബറോസിലുണ്ട്.

മാര്‍ക്ക് കിലിയനാണ് ബറോസിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധായകന്‍ സന്തോഷ് രാമനാണ് സെറ്റുകളുടെ ഡിസൈന്‍, ലിഡിയന്‍ നാദസ്വരമാണ് ഗാനങ്ങള്‍. ടി കെ രാജീവ് കുമാര്‍ ക്രിയേറ്റീവ് ഹെഡ്, എഡിറ്റിങ് ബി അജിത് കുമാര്‍, ട്രെയ്‌ലര്‍ കട്ടസ് ഡോണ്‍ മാക്‌സ്, അഡീഷണല്‍ ഡയലോഗ് റൈറ്റിങ് കലവൂര്‍ രവികുമാര്‍, സ്റ്റണ്ട് ജെ കെ സ്റ്റണ്ട് കോ ഓഡിനേറ്റര്‍ പളനിരാജ്.

ഇമ്മേഴ്‌സീവ് സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രം അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ തിയേറ്ററുകളിലേക്കെത്തുന്നത്. 2019 ഏപ്രിലിലാണ് ബറോസ് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് 24ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും കൊവിഡും മറ്റ് പല കാരണങ്ങളും വെല്ലുവിളി സൃഷ്ടിച്ചു.

ബറോസിന്റെ ഒരുഭാഗം നേരത്തെ ഷൂട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും ഷൂട്ട് ചെയ്യേണ്ടതായി വന്നിരുന്നു. കൊവിഡ് വരുന്നതിന് മുമ്പ് സിനിമയില്‍ അഭിനയിച്ച പല കുട്ടികള്‍ക്കും കൊവിഡിന് ശേഷം രൂപമാറ്റം സംഭവിച്ചതാണ് വീണ്ടും ഷൂട്ട് ചെയ്യാന്‍ കാരണമായത്.

ആദ്യം ഒക്ടോബര്‍ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഎഫ്എക്‌സ് വര്‍ക്കുകളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റിലീസ് തീയതി നീട്ടുകയായിരുന്നു. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

Latest News