Thudarum Movie: ‘എംജി അണ്ണനും ലാലേട്ടനും… ഒരൊന്നൊന്നര കോമ്പോ’; പ്രേക്ഷകരെ കയ്യിലെടുത്ത് ‘തുടരും’ പ്രൊമോഷണൽ മെറ്റീരിയൽ
First Single "Kanmanipoove" Promo Video Released: എം ജി ശ്രീകുമാറും മോഹന്‍ലാലും ഒപ്പമിരുന്ന് ഗാനം പാടുന്ന രീതിയിലാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും ആ ഹിറ്റ് കോമ്പോ തിരിച്ചെത്തിയതിന്റെ ആകാംഷയിലാണ് ആരാധകർ.

മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ‘തുടരും’. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ സാധാരണക്കാരനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. നടി ശോഭനയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഇതിനകം ചിത്രം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്.
ഇതുവരെ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയലാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. കണ്‍മണിപ്പൂവേ എന്ന ആരംഭിക്കുന്ന ഗാനത്തിന്റെ പ്രൊമോ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ എം ജി ശ്രീകുമാറും മോഹന്‍ലാലും ഒപ്പമിരുന്ന് ഗാനം പാടുന്ന രീതിയിലാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും ആ ഹിറ്റ് കോമ്പോ തിരിച്ചെത്തിയതിന്റെ ആകാംഷയിലാണ് ആരാധകർ. അതേസമയം കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ചിത്രത്തിന്‍റെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തും.
Also Read: ‘സിനിമയില്‍ വരുന്നതിന് മുമ്പേ രാജുവിന്റെ ആഗ്രഹം ഇതായിരുന്നു; പക്ഷേ, അദ്ദേഹം വലിയ നടനായി മാറി’; നന്ദു
ഹരിനാരായണന്‍ ബി കെ ആണ് ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഇറങ്ങുന്നത്. പല ഷെഡ്യൂളുകളായി 99 ദിവസത്തെ ചിത്രീകരണമാണ് നടന്നത്.ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.