5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: ഇത് ഫീൽ ഗുഡ് തന്നെ; L360-യുടെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത്

Thudarum Movie: ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ ഔദ്യോഗികപേജിലൂടെ മോഹൻലാൽ ആണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.

Thudarum Movie: ഇത് ഫീൽ ഗുഡ് തന്നെ; L360-യുടെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത്
‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ (image credits: facebook)
sarika-kp
Sarika KP | Published: 08 Nov 2024 18:12 PM

മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നകായനായെത്തുന്ന പുതിയ ചിത്രം. ‘എൽ 360’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനു പേര് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ ഔദ്യോഗികപേജിലൂടെ മോഹൻലാൽ ആണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.

മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പായ്ക്കപ്പ് ആയത്. ‘‘99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍’’, എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം തരുൺ കുറിച്ചത്.

മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. 15 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. ‘ഷൺമുഖം’ എന്നൊരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥനാണ് ഷൺമുഖം. നല്ല സുഹൃത്ത് ബന്ധങ്ങളുള്ള ഇദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. ഷണ്മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് തരുൺ ഈ ചിത്രത്തിലൂടെ.

Also Read-L360 Updates: കാത്തിരിപ്പിന് വിരാമം! മോഹൻലാൽ-ശോഭന ചിത്രം ‘എൽ360’ ടൈറ്റിൽ പ്രഖ്യാപനം നാളെ

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കെ ആർ സുനിലിന്റെ കഥയ്ക്ക്, തിരക്കഥ രചിച്ചത് തരുൺ മൂർത്തിയും, കെ ആർ സുനിലും ചേർന്നാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.