Mohanlal : തിരുവനന്തപുരത്തെ സംവിധായകൻ ലാലിനെ ബ്രേയ്ൻവാഷ് ചെയ്തു;ആ പൊടിപ്പും തൊങ്ങല്ലും ഇന്നും മോഹൻലാൽ അപ്പാടെ വിശ്വസിക്കും: ആലപ്പി അഷ്റഫ്
Allappey Asharaf On Mohanlal : മാധ്യമപ്രവർത്തകൻ ശശി കുമാറിൻ്റെ ആദ്യ മലയാള ചിത്രത്തിനായി പരിഗണിച്ചിരുന്നത് മോഹൻലാലിനെയായിരുന്നു. എന്നാൽ മറ്റ് ചില ബാഹ്യ ഇടപെടലുകളെ തുടർന്ന് ശശി കുമാറിൻ്റെ ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറുകയായിരുന്നുയെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
മോഹൻലാലിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില ഉപചാപങ്ങളാണ് താരത്തിൻ്റെ സിനിമ കരിയറിനെ പിന്നോട്ടടിക്കുന്നത് എന്ന വിമർശനം അടുത്തിടെ കുറെ നാളായി ചർച്ചയായികൊണ്ടിരിക്കുകയാണ്. ചിലർ നൽകുന്ന പൊടിപ്പും തങ്ങലിലും വീണാണ് മോഹൻലാൽ പല തീരുമാനം കൈക്കൊള്ളറുള്ളതെന്ന് ഇപ്പോൾ ആരാധകർ പോലും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ താരത്തിൻ്റെ ഈ സ്ഥിത പണ്ടുമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ് തൻ്റെ യുട്യൂബ് ചാനലിലൂടെ.
മാധ്യമപ്രവർത്തകനായ ശശി കുമാർ ആദ്യമായി മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിൽ നായകനാക്കാൻ തീരുമാനിച്ചത് മോഹൻലാലിനെയായിരുന്നു. എഴുത്തുകാരൻ സക്കറിയയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാലിൻ്റെ ഡേറ്റ കണ്ടെത്താനുള്ള ചുമതല ലഭിച്ചത് ആലപ്പി അഷ്റഫിന്. തിരുവനന്തപുരത്ത് മഹാസമുദ്രം സിനിമയുടെ ചിത്രീകരണം നടക്കുന്ന സെറ്റിലായിരുന്നു ശശി കുമാറിൻ്റെ ചിത്രത്തിനായി ആലപ്പി അഷ്റഫ് മോഹൻലാലിനെ കാണാൻ എത്തുന്നത്. സിനിമയുടെ അണിയറപ്രവർത്തകെ പറ്റി വിശദീകരിച്ചപ്പോൾ മോഹൻലാൽ ആദ്യം സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ മറ്റ് ചില ബാഹ്യ ഇടപെടലുകളെ തുടർന്ന് സിനിമയിൽ നിന്നും പിന്‍മാറുകയായിരുന്നുയെന്ന് ആലപ്പി അഷ്റഫ് തൻ്റെ യുട്യൂബ് വീഡിയോയിൽ പറഞ്ഞു.
ആലപ്പി അഷ്റഫിൻ്റെ വീഡിയോ
ALSO READ : Renuka Menon : മലയാള സിനിമയിലെ രാക്ഷസി; ആദ്യ ചിത്രത്തിന് പിന്നാലെ തെന്നിന്ത്യയിൽ തിളങ്ങി, അവസാനം രേണുക സിനിമ ജീവിതം വേണ്ടെന്നു വെച്ചു
“തിരുവനന്തപുരത്തുള്ള ഒരു പഴയ സംവിധായകനോട് ലാല് സന്തോഷപൂർവ്വം ശശികുമാറിൻ്റെ ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചപ്പോൾ, ശശികുമാറിന് സിനിമയെ പറ്റി ഒന്നുമറിയില്ലയെന്നായിരുന്ന തിരുവനന്തപുരത്തുകാരാനായ സംവിധായകൻ മോഹൻലാലിനോട് പറഞ്ഞത്. ശശി കുമാറിന് പറ്റി നെഗറ്റീവും മോശമായതും പറഞ്ഞ് ലാലിനെ അയാൾ ബ്രേയ്ൻ വാഷ് ചെയ്തു.
സിനിമയിൽ ഇത് സ്ഥിരമാണ്. കഴിവുള്ളവനെ ആരെയും വളരാൻ അവുവദിക്കില്ല. ലാലിൻ്റെ കൂടെ നടക്കുന്നവർ പൊടിപ്പും തൊങ്ങലും വേണ്ടാത്ത ചില കാര്യങ്ങളും ചേർത്ത പല കാര്യങ്ങൾ ആസ്വാദകരമായി അവതരിപ്പിക്കും, ലാൽ അതെല്ലാം കേട്ട് വിശ്വസിക്കുകയും ചെയ്യും. അതായിരുന്നു അന്ന് നടന്ന ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്” ആലപ്പി അഷ്റഫ് താൻ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.