‘Kannappa’: മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി ‘കിരാത’; കണ്ണപ്പയിലെ മോഹന്‍ലാലിന്‍റെ ഞെട്ടിക്കുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
'Kannappa' Mohanlal's First Look Unveiled: പോസ്റ്ററിൽ മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോസ്റ്ററിൽ മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.മോഹൻലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ശിവനായി അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നു.
യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥയാണ് പറയുന്നത്. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വർഷം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും.
The wait is over! 🌟 Behold the stunning full look of Lalettan, The Legend, Shri @Mohanlal, as ‘Kirata’ in #Kannappa🏹. ✨ His dedication and brilliance illuminate this sacred tale of valor and devotion to life.
Feel the divinity and grandeur unfold! #HarHarMahadevॐ… pic.twitter.com/hysfoIuwYw
— Kannappa The Movie (@kannappamovie) December 16, 2024
Also Read: ഏറ്റവും ചിലവേറിയ മലയാളം സിനിമ; മോഹൻലാലിൻ്റെ ആദ്യ സംവിധാനം; ബറോസ് രക്ഷപ്പെടുമോ?
മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.
കഴിഞ്ഞ മാസം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിൽ 15-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പുരാണകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ചിത്രം ആദ്യം ഡിസംബറിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായുള്ള ജോലികൾ പൂർത്തിയാകാത്തതിനാൽ റിലീസ് തീയതി മാറ്റുകയായിരുന്നു.