L2 Empuraan: ‘ഈ മുടിയുടെ രഹസ്യമെന്താണ് സാര്‍, മയിലെണ്ണ’! തെലുഗത്തിക്ക് ലാലേട്ടന്റെ പൊളപ്പന്‍ മറുപടി
Mohanlal's Viral Video During L2 Empuraan Promotion: അഭിമുഖങ്ങളില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കാനും താരങ്ങള്‍ മറക്കുന്നില്ല. മലയാള സിനിമയിലെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ മോഹന്‍ലാലിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മറ്റ് പല ഭാഷകളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ നിന്നും മലയാള സിനിമയെ ആക്ഷേപിക്കാന്‍ ശ്രമമുണ്ടായപ്പോഴും കിടുക്കന്‍ മറുപടിയുമായി ഇരുവരും കട്ടയ്ക്ക് നിന്നു.

മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത് പ്രമാണിച്ച് പ്രൊമോഷന്റെ തിരക്കുകളിലാണ് മോഹന്‍ലാലും പൃഥ്വിരാജും. വിവിധ ഭാഷകളിലെ മാധ്യമങ്ങള്‍ക്ക് ഇരുവരും നല്‍കുന്ന അഭിമുഖങ്ങള്‍ ഇതിനോടകം ഹിറ്റാണ്. പൃഥ്വിരാജും മോഹന്‍ലാലും തമ്മിലുള്ള രസകരമായ സംഭാഷണങ്ങള്‍ തന്നെയാണ് ഇരുവരുടെയും അഭിമുഖങ്ങള്‍ ഇത്രമാത്രം ചര്‍ച്ചയാകാന്‍ കാരണം.
അഭിമുഖങ്ങളില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കാനും താരങ്ങള്‍ മറക്കുന്നില്ല. മലയാള സിനിമയിലെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ മോഹന്‍ലാലിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മറ്റ് പല ഭാഷകളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ നിന്നും മലയാള സിനിമയെ ആക്ഷേപിക്കാന്‍ ശ്രമമുണ്ടായപ്പോഴും കിടുക്കന്‍ മറുപടിയുമായി ഇരുവരും കട്ടയ്ക്ക് നിന്നു.




ഭാഷ ഏതായാലും കിണ്ണംക്കാച്ചിയ മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ താരങ്ങളുടേതായി പുറത്തുവന്നിരിക്കുന്നത്. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ
View this post on Instagram
അവതാരക തെലുഗില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ ആണ് അതിനെല്ലാം മറുപടി നല്‍കുന്നത്. സാറിന്റെ മുടിയ്ക്ക് നല്ല കറുപ്പ് നിറമുണ്ടല്ലോ എന്നും എന്താണ് മുടിയുടെ കരുത്തിന്റെ രഹസ്യമെന്നും അവതാരക ചോദിക്കുമ്പോള്‍ മയിലെണ്ണ എന്നാണ് മോഹന്‍ലാല്‍ വളരെ രസകരമായി മറുപടി നല്‍കുന്നത്.
വീഡിയോ വൈറലായതോടെ പൃഥ്വിരാജിനെ കുറിച്ച് പരാമര്‍ശിച്ചാണ് കമന്റുകള്‍ കൂടുതലും എത്തുന്നത്. ആദ്യമായിട്ടാണ് ഒരു ചോദ്യം കേട്ട് പൃഥ്വിരാജ് മിണ്ടാതെ ഇരിക്കുന്നതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ലെ രാജു എനിക്കെന്തിന്റെ കേടായിരുന്നു, രാജു ധൈര്യമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ പറയെടി എന്ന് നീളുന്നു കമന്റുകള്‍.