Malaikottai Vaaliban : ഒരു ഘട്ടമെത്തിയപ്പോൾ മലൈക്കോട്ടൈ വാലിബൻ കൈയ്യീന്നു പോയി, കണക്കുകൂട്ടലുകൾ തെറ്റിപ്പോയി; മോഹൻലാൽ

Mohanlal On Malaikottai Vaaliban Failure : ചരിത്രത്തിനൊപ്പം ഫാൻ്റസിയും ചേർത്തായിരുന്നു മലൈക്കോട്ടൈ വാലിബനെ അവതരിപ്പിച്ചത്. എന്നാൽ വാലിബന് ആരാധകരെ പോലും തൃപ്തിപ്പെടുത്താനായില്ല

Malaikottai Vaaliban : ഒരു ഘട്ടമെത്തിയപ്പോൾ മലൈക്കോട്ടൈ വാലിബൻ കൈയ്യീന്നു പോയി, കണക്കുകൂട്ടലുകൾ തെറ്റിപ്പോയി; മോഹൻലാൽ

Mohanlal Malaikottai Vaaliban

jenish-thomas
Published: 

23 Mar 2025 23:02 PM

ഇപ്പോൾ എമ്പുരാൻ ആഘോഷിക്കപ്പെടുന്നത് പോലെയായിരുന്നു കഴിഞ്ഞ വർഷം തിയറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനും ആരാധകർ കൊണ്ടാടിയിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയെന്ന ക്രാഫ്റ്റ്മാനൊപ്പം മലയാളത്തിൻ്റെ മോഹൻലാലും ചേർന്നപ്പോൾ മലൈക്കോട്ടൈ വാലിബനെ വലിയ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. എന്നാൽ ആരാധകരെ പോലും തൃപ്തിപ്പെടുത്താൻ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് സാധിച്ചില്ല. കൂടാതെ വലിയ വിമർശനം സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

അതേസമയം മലൈക്കോട്ടൈ വാലിബൻ്റെ ബോക്സ്ഓഫീസിലെ തോൽവി നടൻ മോഹൻലാൽ തന്നെ സമ്മതിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച ഒരു ഘട്ടമെത്തിയപ്പോൾ മലൈക്കോട്ടൈ വാലബിൻ കൈയ്യിൽ നിന്നും പോയി, ആ സിനിമയെ കുറിച്ചുണ്ടായിരുന്ന കണക്കുകൂട്ടലുകൾ എല്ലാം തെറ്റിപ്പോയി എന്ന് മോഹൻലാൽ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : Empuraan: ഖുറേഷി അബ്രാമിന്റെ ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില എത്രയെന്ന് അറിയാമോ? ഇതിനായി പൊടിപൊടിച്ചത് ലക്ഷങ്ങൾ

“പരാജയങ്ങൾ സംഭവിച്ചു പോകുന്നതാണ്. ഈ എമ്പുരാൻ ചിത്രം അവർ ഒരു യുണിവേഴ്സ് നിർമിച്ചിരിക്കുകയാണ്. ആ കഥ പറയുന്നതിന് വേണ്ടി അവർ മൂന്ന് ഭാഗങ്ങളാക്കി മാറ്റി. അവർക്കറിയാം എന്താണ് കഥ, ആരൊക്കെയാണ് കഥാപാത്രങ്ങൾ എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നിങ്ങിനെ എല്ലാ കാര്യത്തിലും അവർക്കൊരു ധാരണയുണ്ട്. എന്നാൽ മലൈക്കോട്ടൈ വാലിബൻ ഒരൊറ്റ ചിത്രമെന്ന പേരിലാണ് എന്നോട് കഥ പറഞ്ഞത്. ആ കഥ കേട്ടപ്പോൾ മികച്ചതായിട്ട് തോന്നി. പക്ഷെ ചിത്രീകരണം ആരംഭിച്ചപ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് വളരാൻ തുടങ്ങി. അവസാനം അത് കൈയ്യിൽ നിന്നും പോയി. പിന്നെ അവർ പറഞ്ഞു അത് രണ്ട് ഭാഗങ്ങളായി നിർമിക്കാമെന്ന്. പിന്നെ സിനിമയുടെ ദൈർഘ്യം കൂടി, കഥയിൽ മാറ്റം വന്നു. അവസാനം എല്ലാ കാര്യത്തിലും മാറ്റമുണ്ടായി. അതിനെ ഒരിക്കലും തെറ്റുപറ്റി എന്ന് പറയാൻ സാധിക്കില്ല. കണക്കുകൂട്ടലുകൾ തെറ്റിപ്പോയി എന്ന് പറയാം” മോഹൻലാൽ ഭരദ്വാജ് രംഗനുമായിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഭരദ്വാജ് രംഗനുമായിട്ടുള്ള അഭിമുഖത്തിൽ മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹൻലാൽ പറയുന്നു


2024 ജനുവരിയിലാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തിയത്. ഏറെ ആവേശത്തോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മോഹൻലാൽ ആരാധകർ വരവേറ്റത്. എന്നാൽ പ്രതീക്ഷച്ചതൊന്നും സിനിമയിൽ നിന്നും ആരാധകർക്ക് ലഭിച്ചില്ല. ആദ്യ ദിനങ്ങളിൽ കളക്ഷന് പുറമെ മോഹൻലാൽ ചിത്രത്തിന് നേടാനായില്ല.

Related Stories
L2 Empuraan: വിവാദരംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് മോഹന്‍ലാല്‍, താരം മാനസിക വിഷമത്തിലെന്ന് മേജര്‍ രവി; മാപ്പ് ചോദിക്കും
Saniya Iyappan: ‘സിംഗിള്‍ ആയിട്ട് ഒരു വര്‍ഷം, സമാധാനവും സന്തോഷവും ഉണ്ട്; ആളുകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റി’; സാനിയ അയ്യപ്പന്‍
L2 Empuraan: അവര്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല, രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പോലും വ്യത്യാസം കാണാനുണ്ട്: സാനിയ
Tamannaah-Vijay Varma:’മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങൾ’; തമന്നയ്ക്കും വിജയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത്?
L2 Empuraan: എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച
Actress Abhinaya: ഒടുവിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്