Mohanlal : ആരാധകരുടെ പ്രാർഥന ഫലം കണ്ടു; ആരോഗ്യവാനായി മോഹൻലാൽ ആശുപത്രി വിട്ടു
Mohanlal Health Update : അമ്മ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രത്തിൽ മോഹൻലാലിനും രമേഷ് പിഷാരടിക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ധർമ്മജൻ ഷെയർ ചെയ്തത്.
കൊച്ചി: ആരാധകരുടെ ആശങ്കയ്ക്ക് വിട. മോഹൻലാൻ ആശുപത്രി വിട്ട് റിഹേഴ്സൽ ക്യാമ്പിലെത്തിയ ചിത്രങ്ങൾ പുറത്തു വന്നു. കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനേ തുടർന്നാണ് കഴിഞ്ഞദിവസം മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അഞ്ചു ദിവസത്തെ വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമാതാരമായ ധർമ്മജൻ ബോൾഗാട്ടി പങ്കുവച്ച ചിത്രത്തിലാണ് മോഹൻലാൽ വീണ്ടും സജീവമായതിന്റെ സൂചന ലഭിച്ചത്.
അമ്മ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രത്തിൽ മോഹൻലാലിനും രമേഷ് പിഷാരടിക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ധർമ്മജൻ ഷെയർ ചെയ്തത്. ഫേസ്ബുക്കിൽ വന്ന ചിത്രത്തിനു താഴെ നിരവധി കമൻ്റുകളും എത്തുന്നുണ്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് കഴിഞ്ഞ 18-ാം തിയതി അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തിരക്കുള്ള സ്ഥലങ്ങളിലെ പരമാവധി സന്ദർശനം ഒഴിവാക്കാനും നിർദ്ദേശമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
ALSO READ – കടുത്ത പനി, ശരീര വേദന; മോഹന്‍ലാല്‍ ആശുപത്രിയില്
മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകർ പ്രാർത്ഥയോടെ കാത്തിരിക്കുകയായിരുന്നു. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. വിവിധ സോഷ്യൽ ഹാൻഡിലുകളിലും മോഹൻലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു.
താരത്തിൻ്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാൻ്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി പിടിപ്പെട്ടതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.