5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഏറെ നാളുകൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു… ചിത്രം പങ്കുവച്ച് ആരാധകർ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഈ താര ജോടി ഒത്തുചേർന്നത്.

ഏറെ നാളുകൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു… ചിത്രം പങ്കുവച്ച് ആരാധകർ
Iconic couple Mohanlal and Shobhana get together after a long time
neethu-vijayan
Neethu Vijayan | Published: 23 Apr 2024 12:18 PM

ഏറെനാളത്തെ ഇടവേളക്കുശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. ഈ അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഈ താര ജോടി ഒത്തുചേർന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കഥ – കെ.ആർ. സുനിൽ തിരക്കഥ – തരുൺ മൂർത്തി, കെ ആർ സുനിൽ- സംഗീതം, ജെയ്ക്ക്- ബിജോയ്‌സ് ഛായാഗ്രഹണം, ഷാജികുമാർ‌ പ്രൊഡക്ഷൻ, ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്, കോ-ഡയറക്ടർ – ബിനു പപ്പു, പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുരം, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് – രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻ പൊടുത്താണ് , ഫോട്ടോ- അമൽ. രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ‌