Mohanlal-Prithviraj: ‘ഹിന്ദുവാണോ എന്ന് ചോദിച്ച് വെടിവെച്ച് കൊന്നു… മറ്റേടത്തെ പടവുമായി നീ വായോ’; മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണം
Cyber Attack Against Mohanlal and Prithviraj: എമ്പുരാനുമായുണ്ടായ വിവാദങ്ങളും പഹല്‍ഗാം ആക്രമണവും ബന്ധപ്പെടുത്തിയാണ് കമന്റുകളെത്തുന്നത്. ആക്രമണം നടത്തിയ തീവ്രവാദികളെ വെളിപ്പിക്കാന്‍ ഇരുവരുടെയും പോസ്റ്റിന് താഴെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കടുത്ത സംഘ്പരിവാര്‍ സൈബറാക്രമണം. ഭീകരാക്രമണത്തിന്റെ വേദന പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്. എന്നാല്‍ ഇതിന് അധിക്ഷേപവും ഭീഷണിയും നിറയുകയാണ്. വലതുവശത്തെ കള്ളന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച പൃഥ്വിരാജിന് നേര്‍ക്കും സംഘ്പരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്.
എമ്പുരാനുമായുണ്ടായ വിവാദങ്ങളും പഹല്‍ഗാം ആക്രമണവും ബന്ധപ്പെടുത്തിയാണ് കമന്റുകളെത്തുന്നത്. ആക്രമണം നടത്തിയ തീവ്രവാദികളെ വെളിപ്പിക്കാന്‍ ഇരുവരുടെയും പോസ്റ്റിന് താഴെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നു.
പോസ്റ്റ് മുക്കിയിട്ട് കേണല്‍ പദവിയും തിരികെ കൊടുത്ത് പോകൂ, പോയി പണി നോക്കണം മിസ്റ്റര്‍ മോഹന്‍ലാല്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെടുത്ത് സയ്യിദ് മസൂദുമാരെ വെള്ളപൂശിയിട്ട് ജമാഅത്തെ ഇസ്ലാമിയുടെ തിണ്ണ നിരങ്ങാന്‍ പോകുന്ന താനൊക്കെ ഒരക്ഷരം മിണ്ടാന്‍ പാടില്ല, നീ മിണ്ടരുത് സുഡാപ്പിക്ക് ചൂട്ട് കത്തിച്ച് നടക്കുന്ന നായരെ, ഇനി അവരെ ന്യായീകരിച്ച് ഒരു പടം കൂടെ ഇറക്ക് എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍.




കശ്മീരില്‍ നിന്റെ പുതിയ തന്തമാര് 27 പേരെ കൊന്നത് അറിഞ്ഞോടാ രായപ്പാ നീ, നിന്റെ വായില്‍ പഴം ആണോടാ, ഹിന്ദുവാണോ എന്ന് ചോദിച്ച് വെടിവെച്ച് കൊന്നു മറ്റേടത്തെ പടവുമായിട്ട് നീ വായോ കല്ലെറിയും കട്ടായം, നീ അറിഞ്ഞോടാ രായപ്പാ കശ്മീരില്‍ മതം ചോദിച്ച് കൊന്ന് തള്ളിയത് ഇനി നീ തീവ്രവാദി പട്ടികളെ കൂടി വെളുപ്പിച്ച് ഒരു പടം എടുക്കണം കേട്ടോടാ എന്ന തരത്തിലാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കമന്റുകളെത്തുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്റെ ഹൃദയം വേദനിക്കുന്നു, ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുക എന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതുള്ള ഒരു കാരണവും ന്യായീകരിക്കാനാകില്ലെന്ന് മോഹന്‍ലാല്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.