Mohanlal-Amal Neerad Movie : മോഹൻലാൽ അമൽ നീരദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു? സൂചന നൽകി ഭീഷ്മപർവ്വം സിനിമ തിരക്കഥാകൃത്ത്
Mohanlal-Amal Neerad Movie Update : 2009ൽ റിലീസായ സാഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാലും അമൽ നീരദും ഒന്നിക്കുന്നത്. ആ ചിത്രത്തിന് ശേഷം ഇതുവരെ ഈ സ്റ്റൈലിഷ് കോംബോ വീണ്ടും ഒന്നിച്ചിട്ടില്ല.
ഏകദേശം ഒന്നര പതിറ്റാണ്ടിന് ശേഷം മോഹൻലാലും മലയാളത്തിലെ സ്റ്റൈലിഷ് സിനിമ സംവിധായകനുമായി അമൽ നീരദും വീണ്ടും ഒന്നിക്കുന്നു. മോഹൻലാൽ-അമൽ നീരദ് ചിത്രത്തിന് ധാരണയായി എന്നുള്ള സൂചനകൾ സിനിമ ഗ്രൂപ്പുകളിൽ സജീവമായി ചർച്ചയായി കൊണ്ടിരിക്കുകയാണ്. 2009 റിലീസായ സാഗർ എലിയാസ് ജാക്കിക്ക് ശേഷം ഇതാദ്യമായിട്ടാണ് അമൽ മോഹൻലാൽ ചിത്രത്തിന് ആക്ഷൻ പറയാൻ പോകുന്നത്.
മമ്മൂട്ടിയുടെ ഭീഷ്മപർവ്വം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജിയാണ് മോഹൻലാൽ-അമൽ നീരദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന സൂചന നൽകിയിരിക്കുന്നത്. ഭീഷ്മപർവ്വത്തിലെ സീനും സാഗർ എലിയാസ് ജാക്കിയിലെ ഒരു രംഗവും കൊളാഷ് ചെയ്ത ചിത്രത്തിൽ ഒരു അമൽ നീരദ് പടം കുറിപ്പും പങ്കുവെച്ചാണ് ദേവദത്ത് ഇക്കാര്യം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുന്നത്. മറ്റൊരാളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ദേവദത്ത് തൻ്റെ പേജിൽ പങ്കുവെച്ചിട്ടുള്ളതും.
എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് എവിടെയും ഉണ്ടായിട്ടില്ല. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് സംവിധായകനൊപ്പം മോഹൻലാൽ വീണ്ടും കൈകോർക്കുന്നുയെന്ന സൂചന തന്നെ ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. തുടരും സിനിമയുടെ റിലീസ് വൈകുന്നതിൽ ആശങ്കയുള്ള മോഹൻലാൽ ആരാധകർക്കുള്ള നേരിയ ആശ്വാസം പോലെയാണ് ഈ റിപ്പോർട്ട്.
ദേവദത്ത് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി
അതേസമയം തരുൺ മൂർത്തി ഒരുക്കുന്ന മോഹൻലാലിൻ്റെ തുടരും സിനിമ തിയറ്ററർ റിലീസ് വൈകും. ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്ന കരുതിയിരുന്ന ചിത്രം മറ്റ് സാങ്കേതിക കാരങ്ങൾ കൊണ്ടു വൈകിയെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. സിനിമയുടെ ബിസിനെസ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് തുടരും സിനിമയുടെ സംവിധായകൻ്റേ പേരിൽ പുറത്ത് വോയ്സ് ക്ലിപ്പിൽ പറയുന്നത്. തുടരും വൈകിയാൽ അത് മാർച്ചിൽ വരാനിരിക്കുന്ന എമ്പുരാനെയും ബാധിക്കുമെന്നാണ് ആരാധകരുടെ ആശങ്ക.
ബോഗെയ്ൻവില്ലയാണ് ഏറ്റവും ഒടുവിലായി അമൽ നീരദ് ഒരുക്കിയ ചിത്രം. എന്നാൽ മറ്റ് അമൽ നീരദ് ചിത്രങ്ങളെ പോലെ ബോക്സ്ഓഫീസ് സ്വീകാര്യത ബോഗെയ്ൻവില്ലയ്ക്ക് ലഭിച്ചില്ല. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.