AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mithun Ramesh: ‘ആ സംഭവത്തിന് ശേഷം അന്ന് രാത്രി തന്നെ ദിലീപേട്ടന്‍ വിളിച്ചു, ഒരു ഡോക്ടറെ വിട്ടു’; മിഥുന്‍ രമേശ് പറയുന്നു

Mithun Ramesh on his entry into cinema: ലാലേട്ടന്റെ ആരാധകനായിരുന്നു. അച്ഛന് അദ്ദേഹത്തെ പരിചയമുണ്ട്. മകനാണെന്ന് പറഞ്ഞ് അച്ഛന്‍ പരിചയപ്പെടുത്തി കൊടുത്തു. കൈ കൊടുക്കാന്‍ പറ്റിയതിന്റെ ഷോക്കിലായിരുന്നു താന്‍. അദ്ദേഹത്തെ പോലെയാകണമെന്നുള്ള ഇന്‍സിപിരേഷനിലാണ് തുടക്കം

Mithun Ramesh: ‘ആ സംഭവത്തിന് ശേഷം അന്ന് രാത്രി തന്നെ ദിലീപേട്ടന്‍ വിളിച്ചു, ഒരു ഡോക്ടറെ വിട്ടു’; മിഥുന്‍ രമേശ് പറയുന്നു
മിഥുന്‍ രമേശ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 21 Feb 2025 13:05 PM

സൗഹൃദങ്ങള്‍ക്ക് വില കൊടുക്കുന്ന ആളാണ് നടന്‍ ദിലീപ് എന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ്. ജിദ്ദയില്‍ അദ്ദേഹത്തോടൊപ്പം ഒരു ഷോ ചെയ്തു കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തനിക്ക് ബെല്‍സ് പാള്‍സി ബാധിച്ചു. ഇതറിഞ്ഞ അദ്ദേഹം രാത്രിയില്‍ വിളിച്ചു. എന്നിട്ട് അദ്ദേഹം ഒരു ഡോക്ടറെ വിട്ടു. മുഴുവന്‍ സമയം ആരെയെങ്കിലും കൊണ്ടോ വിളിപ്പിക്കുകയോ, അല്ലെങ്കില്‍ സ്വയം വിളിക്കുകയോ ചെയ്യുമായിരുന്നുവെന്നും മിഥുന്‍ രമേശ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലേക്ക്‌

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അഭിനയമോഹം ഉണ്ടായിരുന്നു. പിതാവിന്റെ സുഹൃത്തായ പി.സി. സോമന്‍ ഒരു സീരീസ് ചെയ്തിരുന്നു. എസ്എസ്എല്‍സിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതായിരുന്നു അത്. അതിലാണ് ആദ്യമായി സ്‌ക്രീനില്‍ അഭിനയിക്കുന്നത്. ദൂരദര്‍ശനില്‍ രാവിലെ 10 മണിക്കാണ് ഇത് സംപ്രേക്ഷണം ചെയ്തിരുന്നതെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

ലാലേട്ടന്റെ കടുത്ത ആരാധകനായിരുന്നു. തച്ചോളി വര്‍ഗീസ് ചേകവര്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു ഷോ ചെയ്തിട്ടുണ്ടായിരുന്നു. അച്ഛന് അദ്ദേഹത്തെ പരിചയമുണ്ട്. മകനാണെന്ന് പറഞ്ഞ് അച്ഛന്‍ പരിചയപ്പെടുത്തി കൊടുത്തു. കൈ കൊടുക്കാന്‍ പറ്റിയതിന്റെ ഷോക്കിലായിരുന്നു താന്‍. അദ്ദേഹത്തെ പോലെയാകണമെന്നുള്ള ഇന്‍സിപിരേഷനിലാണ് തുടക്കമെന്നും മിഥുന്‍ രമേശ് പറഞ്ഞു.

എങ്ങനെ എങ്കിലും സിനിമയില്‍ കയറാന്‍ പിന്നീട് ചാന്‍സ് ചോദിച്ച് തുടങ്ങി. പിന്നീട് നാട്ടില്‍ ഇവന്റെ മാനേജ്‌മെന്റ് കമ്പനികള്‍ വന്നു. അതുവഴിയാണ് അവതരണം തുടങ്ങുന്നത്. ഡിഗ്രി ഫസ്റ്റ് ഇയറിന്റെ സമയത്താണ് ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ അഭിനയിക്കുന്നത്. ഓഡിഷന്‍ വഴിയാണ് ആ സിനിമയിലെത്തുന്നത്. പിന്നീട് സീരിയല്‍ ചെയ്തു. ഗ്രാമഫോണിലെ ഡബ്ബിങാണ് നമ്മള്‍ സിനിമയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ‘ആ വൈറൽ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണ്, കാൻഡിഡ് അല്ല; വെളിപ്പെടുത്തി ചന്തു സലിംകുമാർ

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി

സംസ്ഥാന ഫിലിം അവാര്‍ഡ് ഒരു തവണ ഫ്‌ളവേഴ്‌സ് ഏറ്റെടുത്ത് നടത്തിയിരുന്നു. അത് അവതരിപ്പിക്കേണ്ടത് താനും അശ്വതിയുമായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു. മുഖ്യമന്ത്രി എത്തിയ ഉടന്‍ അവാര്‍ഡ് വിതരണം നടത്തണം. എന്നാല്‍ പരിപാടി മൂലം റോഡ് ബ്ലോക്കായതിനാല്‍ തങ്ങള്‍ക്ക് സമയത്ത് അവിടെ എത്താന്‍ പറ്റിയില്ല. സംഘാടകര്‍ വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് താന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടി അവിടെ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.