Miss AI Beauty Pageant: മിസ് വേൾഡൊക്കെ പഴങ്കഥ; ഇനി വരുന്നത് മിസ് എഐ സൗന്ദര്യമത്സരം; പട്ടികയിൽ ഇന്ത്യൻ എഐ ഇൻഫ്ലുവൻസറും

Miss AI Beauty Pageant Zara Shatavari : ചരിത്രത്തിൽ ആദ്യത്തെ എഐ സൗന്ദര്യമത്സരം നടക്കാനൊരുങ്ങുകയാണ്. ആകെ 10 എഐ മോഡലുകളും ഇൻഫ്ലുവൻസർമാരും ഇടം പിടിച്ചിരിക്കുന്ന പട്ടികയിൽ ഒരു ഇന്ത്യൻ എഐ മോഡലുമുണ്ട്.

Miss AI Beauty Pageant: മിസ് വേൾഡൊക്കെ പഴങ്കഥ; ഇനി വരുന്നത് മിസ് എഐ സൗന്ദര്യമത്സരം; പട്ടികയിൽ ഇന്ത്യൻ എഐ ഇൻഫ്ലുവൻസറും

Miss AI Beauty Pageant (Image Courtesy - Social Media)

Updated On: 

26 Jun 2024 14:58 PM

ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചാറ്റ് ജിപിടിയും മെറ്റ എഐയുമൊക്കെ കടന്ന് ലോകം ഒരുപാട് മുന്നേറിയിരിക്കുന്നു. ഡീപ്പ് ഫേക്ക് വിഡിയോകൾ ഉൾപ്പെടെയുള്ളവ അപകടമായി മുന്നിലുണ്ടെങ്കിലും എഐയുടെ വളർച്ച ഞെട്ടിക്കുന്ന വേഗത്തിലാണ്. ഇതിനിടെയാണ് ലോകത്തിൽ ആദ്യത്തെ മിസ് എഐ മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള എഐ അവതാറുകൾ മത്സരിക്കുന്ന ഈ സൗന്ദര്യ മത്സരത്തിൽ ഇന്ത്യൻ എഐ ഇൻഫ്ലുവൻസറും ഉൾപ്പെട്ടിട്ടുണ്ട്.

എഐ മെസേജിംഗ് പ്ലാറ്റ്ഫോമായ ഫാനുവെയാണ് മത്സരത്തിനു പിന്നിൽ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി സൃഷ്ടിക്കപ്പെട്ട മോഡലുകളും ഇൻഫ്ലുവൻസർമാരുമാണ് മിസ് എഐ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നത്. 5000 ഡോളറാണ് മത്സരത്തിൽ ഒന്നാമതെത്തുന്ന മോഡലിൻ്റെ സൃഷ്ടാക്കൾക്ക് ലഭിക്കുക. രൂപം, ഓൺലൈൻ കമാൻഡുകളിലെ കൃത്യത, ടെക്നിക്കൽ കൃത്യത എന്നിവയൊക്കെ പരിഗണിച്ചാണ് മാർക്ക്. ഇവരുടെ സോഷ്യൽ മീഡിയ ഇടപെടലുകളും പരിഗണിക്കും. വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ് എന്നതാണ് ഈ സൗന്ദര്യമത്സരത്തിൻ്റെ പേര്. മെയ് 10ന് ഫലം പ്രഖ്യാപിക്കും. ഈ മാസം ഏപ്രിലിലാണ് അപേക്ഷകൾ ക്ഷണിച്ചത്. നാലംഗ ജൂറിമാരിൽ രണ്ട് പേർ എഐ ജനറേറ്റഡ് ഇൻഫ്ലുവൻസർമാരാണ്. ഐറ്റാന ലോപ്പസും എമിലി പെല്ലഗ്രിനിയും. ഇരുവർക്കും ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്.

Also Read : Happy Birthday Suresh Gopi : വെള്ളിത്തിരയിലെ തീപ്പൊരി പൊതുവിടത്തിലെത്തിച്ച രാഷ്ട്രീയക്കാരൻ; സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ

മത്സരത്തിലെ ഇന്ത്യക്കാരി സറ ശതാവരിയാണ്. ആകെ 10 ഫൈനലിസ്റ്റുകളിൽ ഒരാളാണ് ശതാവരി. 1500 അപേക്ഷകളിൽ നിന്നാണ് 10 പേരെ തിരഞ്ഞെടുത്തത്. രാഹുൽ ചൗധരി എന്നയാളാണ് സറയുടെ സ്രഷ്ടാവ്. 1500 പേരിൽ നിന്ന് സറ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് രാഹുൽ ചൗധരി ലിങ്ക്ഡ് ഇനിൽ കുറിച്ചു. എഐ ഇൻഫ്ലുവൻസർ കമ്മ്യൂണിറ്റിയിൽ സറയുടെ സംഭാവനകളാണ് ഈ തിരഞ്ഞെടുപ്പിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ 13000ഓളം ഫോളോവേഴ്സുള്ള സറ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലിങ്ക്ഡ് ഇനിലും സറയ്ക്ക് അക്കൗണ്ടുണ്ട്.

സറ ശതാവരിയെക്കൂടാതെ റൊമേനിയയിൽ നിന്നുള്ള അയ്‌യാന റെയിൻബോ, ഫ്രാൻസിൽ നിന്നുള്ള അന്നെ കെർദി, കെൻസ ലെയ്‌ലി (മൊറോക്കോ), അയില്യ ലൂ (ബ്രസീൽ), ഒലിവിയ സി (പോർച്ചുഗൽ), സെറീൻ അയ് (തുർക്കി), അസേന ഇലിക് (തുർക്കി), ലാലിന (ഫ്രാൻസ്), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നിവരാണ് അവസാന 10 ൽ ഉൾപ്പെട്ട എഐ മോഡലുകൾ. ഇവരിൽ ഇൻഫ്ലുവൻസർമാരും മോഡലുകളുമുണ്ട്.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?