Minnal Murali : ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ അന്വേഷണം തുടങ്ങാൻ വരട്ടെ; മിന്നൽ മുരളി തിരക്കഥാകൃത്തുക്കളുടെ പരാതിയിൽ സിനിമയ്ക്ക് വിലക്ക്

Minnal Murali Detective Ujjwalan : വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ സിനിമ ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ചിത്രീകരണം തടഞ്ഞ് ഹൈക്കോടതി. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രത്തിൻ്റെ ചിത്രീകരണമാണ് കോടതി തടഞ്ഞത്. മിന്നൽ മുരളി തിരക്കഥാകൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി.

Minnal Murali : ഡിറ്റക്റ്റീവ് ഉജ്ജ്വലൻ അന്വേഷണം തുടങ്ങാൻ വരട്ടെ; മിന്നൽ മുരളി തിരക്കഥാകൃത്തുക്കളുടെ പരാതിയിൽ സിനിമയ്ക്ക് വിലക്ക്

ഡിറ്റക്ടീവ് ഉജ്ജ്വലൻ (Screengrab)

Published: 

14 Sep 2024 13:43 PM

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ സിനിമ ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ചിത്രീകരണം തടഞ്ഞ് ഹൈക്കോടതി. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ചിത്രത്തിൻ്റെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ സൂപ്പർ ഹീറോ സിനിമയായിരുന്നു ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഇതിൻ്റെ ചിത്രീകരണമാണ് ഹൈക്കോടതി തടഞ്ഞത്.

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും സമർപ്പിച്ച പരാതിയെതുടർന്ന് എറണാകുളം ജില്ലാ കോടതിയാണ് നടപടിയെടുത്തത്. പരാതിയെ തുടർന്ന് മിന്നൽ മുരളി സിനിമയിലെ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്ന സിനിമകൾക്കും ഗ്രാഫിക് നോവലുകൾക്കുമൊക്കെ കോടതി വിലക്കേർപ്പെടുത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഉടമ സോഫിയ പോൾ, മിന്നൽ മുരളി സ്ട്രീം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യ, ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി, സ്പിരിറ്റ് മീഡിയ എന്നിവർക്ക് പകർപ്പവകാശ ലംഘനത്തിൻ്റെ പേരിൽ കോടതി നോട്ടീസയച്ചു. മിന്നൽ മുരളി കോമിക് പുറത്തിറക്കിയ അമർ ചിത്രകഥയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ കോപ്പിറൈറ്റ് ലംഘനം പാടില്ല എന്ന് ഹൈക്കോടതി അറിയിച്ചു.

Also Read : Dhyan Sreenivasan: ‘മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ പരാതി നൽകണം; ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; ധ്യാൻ

സെപ്തംബർ മൂന്നിനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്തുവന്നത്. ഈ ടീസർ മിന്നൽ മുരളിയിലെ കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും റഫറൻസുകളുണ്ടായിരുന്നു. ഇതോടെയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കൾ കോടതിയെ സമീപിച്ചത്.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു മിന്നൽ മുരളി. കൊവിഡ് പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഗോളാടിസ്ഥാനത്തിൽ സിനിമ ഏറെ ചർച്ചയായിരുന്നു. ടൊവിനോ തോമസ് ജൈസൺ അഥവാ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ആയി എത്തിയ ചിത്രത്തിൽ ഫെമിന ജോർജ്, ഷെല്ലി കിഷോർ, ഗുരു സോമസുന്ദരം, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ചു. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നാണ് സംഗീതമൊരുക്കിയത്. സമീർ താഹിർ ആയിരുന്നു ക്യാമറ.

Related Stories
Ahaana Krishna-Nimish Ravi : ഊഹം തെറ്റിയില്ല! നിമിഷിനൊപ്പം രാജസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന! കല്യാണം അടുത്ത വര്‍ഷമോ? താരത്തിന്റെ മറുപടി ഇങ്ങനെ!
Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ
Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം