Saji Cheriyan : മുകേഷിനെ പറ്റി മിണ്ടാതെ സജി ചെറിയാൻ; മാധ്യമങ്ങൾക്കു നേരെ കുറ്റപ്പെടുത്തൽ

Minister Saji Cherian against the media: മുകേഷുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഒരു പരിപാടിയിൽ പങ്കെടുത്ത് പുറത്തു വന്നപ്പോഴാണ് മുകേഷ് വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറാകാതിരുന്നത്.

Saji Cheriyan : മുകേഷിനെ പറ്റി മിണ്ടാതെ സജി ചെറിയാൻ; മാധ്യമങ്ങൾക്കു നേരെ കുറ്റപ്പെടുത്തൽ
Updated On: 

29 Aug 2024 20:32 PM

തിരുവനന്തപുരം: മുകേഷിന്റെ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരേ സംസാരിച്ച് മന്ത്രി സജി ചെറിയാൻ. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാൻ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ മാധ്യമങ്ങളെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കണം തെറ്റിനെതിരേ നിലപാടുകൾ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ഇതെല്ലാം ചെയ്യുമ്പോൾ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നതിനെപ്പറ്റി കൂടി ചിന്തിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണർത്താൻ അവർക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുകേഷ് വിഷയത്തിൽ പ്രതികരണമില്ല

മുകേഷുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഒരു പരിപാടിയിൽ പങ്കെടുത്ത് പുറത്തു വന്നപ്പോഴാണ് മുകേഷ് വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറാകാതിരുന്നത്. മുകേഷിനെതിരായകേസുകളേപ്പറ്റിയുള്ള ചോദ്യത്തിന് കോടതി പരിഗണനയിലുള്ള വിഷയത്തിൽ നോ കമന്റ് എന്നായിരുന്നു മന്ത്രി പറഞ്ഞത്. കോടതിയിലുള്ള വിഷയത്തിൽ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സിനിമ നയരൂപീകരണ കമ്മിറ്റിയിൽ മുകേഷ് തുടരുന്നതിനെപ്പറ്റി ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. നിലവിലേത് സിനിമാ നയരൂപീകരണ കമ്മറ്റി അല്ലെന്നും നയം രൂപീകരിക്കേണ്ടത് സർക്കാരും ക്യാബിനറ്റും ചേർന്നാണെന്നും മന്ത്രി പറഞ്ഞു.

ALSO READ – കോഴിയുമായി വന്ന് പ്രതിഷേധം ; ആവശ്യം മുകേഷിന്റെ രാജി

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നടന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞത്. നടൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്നും ജില്ലാ സെഷൻസ് കോടതി അറിയിച്ചു. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
Santhosh Pandit: ‘ബോബി ചെമ്മണ്ണൂരിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും, മറ്റുള്ളവർക്ക് അങ്ങനെ അല്ല’; പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
Los Angeles Fires: ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ