Milan: ‘മാടന്’ ശേഷം ആർ ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം; ‘മിലൻ’ ചിത്രീകരണം പൂർത്തിയായി

Milan Malayalam Movie: പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവന്നതാണ് 'മിലൻ' എന്ന ചിത്രത്തിലൂടെ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്.

Milan: മാടന് ശേഷം ആർ ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം; മിലൻ ചിത്രീകരണം പൂർത്തിയായി

മിലൻ പോസ്റ്റർ

Published: 

02 Nov 2024 10:48 AM

ഇന്നത്തെ തലമുറ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്. അവർക്ക് ഏതൊരു കാര്യത്തിലും അവരുടേതായ വീക്ഷണങ്ങളും അഭിപ്രായങ്ങളും ഉണ്ട്. ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ പോലും അവർക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവന്നതാണ് ‘മിലൻ’ എന്ന ചിത്രത്തിലൂടെ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ശ്രീനിവാസൻ ആണ്.

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘മാടൻ’ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ALSO READ: ‘പണി’ സിനിമയുടെ നെ​ഗറ്റീവ് റിവ്യൂ; നിരൂപകനെ ഭീഷണിപ്പെടുത്തി ജോജു ജോർജ്

അഖിലൻ ചക്രവർത്തി തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് കിഷോർ ലാലാണ്. വിഷ്ണു കല്യാണിയാണ് എഡിറ്റിംഗ്. അഖിലൻ ചക്രവർത്തി, സാംസൺ സിൽവ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിനി സുധീരനാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും ഇവർ തന്നെയാണ്.

ബാനർ: ശ്രീജിത്ത് സിനിമാസ്, എച്ച്ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, ഗാനരചന: അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം: അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ ബാലചന്ദ്രൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ: ജി എസ് നെബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിവിൻ മഹേഷ്, കല: പ്രദീപ് രാജ്, സൗണ്ട് ഡിസൈനർ: രാജീവ് വിശ്വംഭരൻ, അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീജിത്ത് ശ്രീകുമാർ, സംവിധാന സഹായികൾ: സുഷമ അനിൽ, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ: എച്ച്ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ്കെആർ എറണാകുളം, സ്റ്റിൽസ്: സായ് വഴയില, പിആർഒ: അജയ് തുണ്ടത്തിൽ.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ