5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: കൊച്ചിയിലെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ മമ്മൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇത്

Mammootty Panampilly Nagar House: നാല് വർഷം മുൻപ് വരെ ഇവിടെയായിരുന്നു താരവും കുടുംബവും താമസിച്ചത്. എന്നാൽ പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ‌ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറുകയായിരുന്നു.

Mammootty: കൊച്ചിയിലെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ മമ്മൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇത്
മമ്മൂട്ടി Image Credit source: facebook
sarika-kp
Sarika KP | Published: 20 Mar 2025 17:25 PM

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ. ഇത്തരത്തിൽ നടന്റെ ആഡംബര ഭവനങ്ങൾ വാഹനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന് കേരളത്തിലും ചെന്നൈയിലും വിദേശത്തുമെല്ലാം ആഢംബര വസതികളുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സകുടുംബം ചെന്നൈയിലാണ് താരം താമസിക്കുന്നത്. കേരളത്തിൽ വിരളമായി മാത്രമാണ് താമസിക്കാറുള്ളത്.

കേരളത്തിൽ കൊച്ചി പനമ്പള്ളി ന​ഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്. ഈ വസതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയതാണ് വീട്. നാല് വർഷം മുൻപ് വരെ ഇവിടെയായിരുന്നു താരവും കുടുംബവും താമസിച്ചത്. എന്നാൽ പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ‌ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറുകയായിരുന്നു.

Also Read:പ്രാര്‍ത്ഥനയുടെ ഫലം! മമ്മൂട്ടി ആശുപത്രി വിട്ടു? പിന്നാലെ നിറഞ്ഞ ചിരിയോടെ താരത്തിന്റെ പുതിയ ചിത്രം

ഇപ്പോഴിതാ കൊച്ചി പനമ്പള്ളി ന​ഗറിലുള്ള തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോർട്ടുകൾ. കോടികൾ വില വരുന്ന ഈ വസതി ആളുകൾക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി.ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് സിനിമാ രം​ഗത്തുള്ളവരടക്കം വിശദാംശങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ ഏറെ ആകംഷയിലാണ് ആരാധകരും. എന്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നുവെന്ന് പ്രത്യേകതയുണ്ട്. ഇവർക്കുപുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.