5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Anoop: കൗശിക്കുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയോ? മറുപടിയുമായി മീനാക്ഷി

Meenakshi Anoop About Her Relationship: മീനാക്ഷിയുമായി ബന്ധപ്പെട്ട് ഏറെ നാളായി വരുന്ന വാര്‍ത്തകളില്‍ ഒന്നാണ് ടോപ് സിംഗര്‍ താരമായ കൗശിക്കുമായി പ്രണയത്തിലാണ് താരം എന്നത്. മീനാക്ഷിയും കൗശിക്കും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Meenakshi Anoop: കൗശിക്കുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയോ? മറുപടിയുമായി മീനാക്ഷി
മീനാക്ഷി അനൂപും കൗശിക്കും Image Credit source: Social Media
shiji-mk
Shiji M K | Updated On: 07 Feb 2025 15:11 PM

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമാ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച താരമാണ് മീനാക്ഷി അനൂപ്. സിനിമകള്‍ മാത്രമല്ല മീനാക്ഷിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാകാന്‍ സഹായിച്ചത്. ടെലിവിഷന്‍ അവതാരകയായും മീനാക്ഷി തകര്‍ക്കുകയാണ്.

മീനാക്ഷി പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം ഏറെ സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടിയായി അവര്‍ പരിഗണിക്കുന്ന മീനാക്ഷിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

മീനാക്ഷിയുമായി ബന്ധപ്പെട്ട് ഏറെ നാളായി വരുന്ന വാര്‍ത്തകളില്‍ ഒന്നാണ് ടോപ് സിംഗര്‍ താരമായ കൗശിക്കുമായി പ്രണയത്തിലാണ് താരം എന്നത്. മീനാക്ഷിയും കൗശിക്കും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

മീനാക്ഷിയുടെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ആരാധകര്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് മീനാക്ഷി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

കൗശിക്കും താനും ചേര്‍ന്ന് ഒരു ആല്‍ബം ചെയ്തിരുന്നു. അതിന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്ത ഫോട്ടോകളാണ് പ്രചരിച്ചത്. താനും കൗശിക്കും തമ്മില്‍ ആറ് വര്‍ഷത്തെ പരിചയമുണ്ട്. ടോപ് സിംഗറിന്റെ ആദ്യ സീസണിലുള്ള എല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്.

താനും കൗശിക്കും മാത്രമല്ല തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വളരെ അടുത്ത ബന്ധമാണെന്ന് മീനാക്ഷി പറയുന്നുണ്ട്. തനിക്ക് സോഷ്യല്‍ മീഡിയ വഴി പ്രൊപ്പോസലുകള്‍ വരാറുണ്ടെന്നും മീനാക്ഷി പറയുന്നു. വില്‍ യു മാരി മി എന്ന മെസേജുകള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നാണ് താരം പറയുന്നത്. ഇത്തരം മെസേജുകളെല്ലാം ആര്‍ക്ക് വേണമെങ്കിലും അയക്കാം, ഇന്‍സ്റ്റഗ്രാം വഴി വരുന്നത് ആത്മാര്‍ത്ഥ പ്രണയമല്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

Also Read: Meenakshi Anoop: മീനാക്ഷി ശരിക്കും പ്രണയത്തിലാണോ? എവിടെ ഒളിച്ചിരുന്നാലും കണ്ടുപിടിക്കുമെന്ന് നടി പ്രിയങ്ക

നേരിട്ട് വന്ന് ആരും ഒരുപാട് ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന സമയത്താകും ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുന്നത്. ഒരുപാട് മെസേജുകള്‍ ഇത്തരത്തില്‍ വരാറുണ്ടെന്നും മീനാക്ഷി അനൂപ് പറഞ്ഞു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരാറുള്ളതെന്ന് മീനാക്ഷിയുടെ അച്ഛന്‍ അനൂപും നേരത്തെ പ്രതികരിച്ചിരുന്നു. കൗശിക്കിന്റെ കുടുംബവുമായി തങ്ങള്‍ വളരെ അടുപ്പത്തിലാണ്. മീനൂട്ടിയും കൗശിക്കും നല്ല സുഹൃത്തുക്കളാണെന്നും പിതാവ് പറഞ്ഞിരുന്നു.