Lovely Movie: ഇത് പുതിയ വൈബാണ്! മാത്യു തോമസിന്‍റെ നായികയായി ഈച്ച; ത്രീഡി ചിത്രം ‘ലൗലി’യുടെ ടീസർ പുറത്ത്

Lovely Teaser: 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗലി'. ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Lovely Movie: ഇത് പുതിയ വൈബാണ്! മാത്യു തോമസിന്‍റെ നായികയായി ഈച്ച; ത്രീഡി ചിത്രം ലൗലിയുടെ ടീസർ പുറത്ത്

'ലൗലി' പോസ്റ്റർ

nandha-das
Updated On: 

09 Mar 2025 19:04 PM

പ്രേക്ഷകരിൽ ഏറെ കൗതുകം ഉണർത്തിയിരിക്കുകയാണ് തിയേറ്ററുകളിൽ എത്തുനൊരുങ്ങുന്ന ത്രീഡി ചിത്രമായ ‘ലൗലി’യുടെ ടീസർ. മാത്യു തോമസിനെ നായകനാക്കി സംവിധായകൻ ദിലീഷ് കരുണാകരൻ ഒരുക്കുന്ന ചിത്രമാണ് ‘ലൗലി’. ഏപ്രിൽ നാലിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ നായികയാണ്. കാരണം നായികാ വേഷത്തിൽ എത്തുന്നത് ഒരു ഈച്ചയാണ്. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രത്തിന്റെ വരവ്.

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ‘ലൗലി’. ഹോളിവുഡിലും മറ്റും ഇത്തരം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നത് മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെയാണ്. അതുപോലെ ഈ ചിത്രത്തിലും നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നതും സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകുന്ന സൂചന.

‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’. ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. സെമിന് ഫാന്റസി വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമാണിത്. വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.

ALSO READ: ‘കിസ്സിം​ഗ് സീൻ കാണാൻ സെറ്റിലെ എല്ലാവരുമുണ്ട്, മോശം സമയത്താണ് റെെഫിൾ ക്ലബ് ചെയ്യുന്നത്’; സുരഭി ലക്ഷ്മി

മാത്യു തോമസിന് പുറമെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയുന്നത്. വിഷ്ണു വിജയാണ് സംഗീതം.

കോ പ്രൊഡ്യൂസർ – പ്രമോജ് ജി ഗോപാൽ, സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്ജ്, ഗാനരചന – സുഹൈൽ കോയ, പ്രൊഡക്ഷൻ ഡിസൈൻ – ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുരക്കാട്ടിരി, ആർട്ട് – കൃപേഷ് അയ്യപ്പൻകുട്ടി, സിജിഐ ആൻഡ് വിഎഫ്എക്സ് – ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ – അഭിലാഷ്, കോസ്റ്റ്യൂം – ദീപ്തി അനുരാഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട് – അഭിലാഷ് ജോസഫ്, ഡിഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ് – സിനോയ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി – കലൈ കിങ്സൺ, പിആർഒ – എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ് – ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ് – ഡ്രിപ്‍വേവ് കളക്ടീവ് – എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories
Empuraan Box Office Collection: മഞ്ഞുമ്മൽ ബോയ്സും വീണു! കുതിപ്പ് തുടർന്ന് ‘എമ്പുരാൻ’; ആദ്യ വാരം എത്ര നേടി?
Actor Bala: ‘അമേരിക്കയിൽ നിന്നും എന്നെ പ്രൊപ്പോസ് ചെയ്യാൻ തൃഷയെ പോലൊരു സുന്ദരി വന്നു, കോകിലയെ കണ്ടതും മുഖംവാടി’; ബാല
Joju George: ‘തന്റെ ഈ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു, കേട്ടപ്പോൾ ഭയം തോന്നി’; ജോജു ജോർജ്
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
L2 Empuraan: വേണ്ടത് 15 രൂപ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി
L2 Empuraan: എമ്പുരാന്‍ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി: സുജിത്ത് വാസുദേവ്‌
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!
ബ്ലഡ് ഷുഗര്‍ ലെവല്‍ എങ്ങനെ നിയന്ത്രിക്കാം?