Marco OTT: തീയറ്ററിൽ കണ്ടത് മാത്രമല്ല മോനേ; ഒടിടിയിൽ എത്തുക ‘മാർക്കോ’യുടെ അൺകട്ട് പതിപ്പ്

Marco OTT Uncut Version: സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റോട് കൂടിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾ നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

Marco OTT: തീയറ്ററിൽ കണ്ടത് മാത്രമല്ല മോനേ; ഒടിടിയിൽ എത്തുക മാർക്കോയുടെ അൺകട്ട് പതിപ്പ്

മാർക്കോ പോസ്റ്റർ

Updated On: 

22 Dec 2024 16:00 PM

മലയാളത്തിൽ സമീപകാലത്ത് ഏറ്റവും ഹൈപ്പോടു കൂടി എത്തിയ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അഥേനിയാണ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗോഡ് കൂടിയാണ് ചിത്രം എത്തിയത്. തീയറ്ററിൽ വിജയകരമായി മുന്നേറുന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം 20-ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.

സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റോട് കൂടിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾ നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രത്തിന്റെ അൺകട്ട് പതിപ്പായിരിക്കും ഒടിടിയിൽ എത്തുകയെന്ന് നടൻ വ്യക്തമാക്കി. രണ്ടു വട്ടം സെൻസർ ചെയ്ത സിനിമ ആയതുകൊണ്ട് തന്നെ തീയറ്ററിൽ പ്രദർശിപ്പിക്കുന്നതിനായി ചില ഭാഗങ്ങൾ വെട്ടി ചുരുക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഒടിടിയിലേക്ക് എത്തുമ്പോൾ ആ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. തീയറ്ററിൽ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം. “മാർക്കോയുടെ അൺകട്ട് പതിപ്പ് ഒടിടിയിൽ ആണ് വരാൻ പോകുന്നത്. എല്ലാവർക്കും അറിയാം, സിനിമ രണ്ടു തവണ സെൻസർ ചെയ്യപ്പെട്ടതാണ്.” ഉണ്ണിമുകുന്ദൻ പറഞ്ഞു.

അതേസമയം, അൺകട്ട് പതിപ്പ് ഒടിടിയിൽ എത്തുമ്പോൾ നിവിൻ പോളിയെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അത് നിവിൻ പോളിയോട് തന്നെ ചോദിക്കണം എന്നായിരുന്നു നടന്റെ പ്രതികരണം. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി ഒരുക്കിയ ചിത്രം ‘മിഖായേൽ’-ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയറിനെ കേന്ദ്രീകരിച്ച് ഇറക്കിയ സ്പിൻ ഓഫ് ചിത്രമാണ് ‘മാർക്കോ’.

ALSO READ: തീയറ്റർ നിറച്ച് മാർകോ; ആദ്യ ദിനം ബോക്സോഫീസിൽ നിന്ന് നേടിയത് 10.8 കോടി രൂപ

ചിത്രത്തിന്റെ ഓപ്പണിങ് ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആഗോള തലത്തിൽ മാർക്കോ ആദ്യ ദിനം നേടിയത് 10.8 കോടി രൂപയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ഓപ്പണിങ് ആണിത്. ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് ആദ്യ ദിനം 4.3 കോടി സ്വന്തമാക്കിയ ചിത്രം 4.65 കോടി രൂപയാണ് രണ്ടാം ദിനം നേടിയത്. 30 കോടി രൂപ ബജറ്റിലൊരുക്കിയ ചിത്രം തീയറ്ററിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് മാർക്കോ. മാർക്കോയിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടമാണ് ഷെരീഫ് മുഹമ്മദ് സ്വന്തമാക്കിയത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്രൂർ ആണ് മാർക്കോയിലെ ഗാനങ്ങൾ ഒരുക്കിയത്.

മാർക്കോയിലെ ഏറ്റവും മികച്ച രംഗങ്ങൾ ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കോറിയോ​ഗ്രഫി നിർവഹിച്ചത്. ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്, അക്ഷരംപ്രതി ശരിയാണെന്ന് ആസ്വാദകർ പറയുന്നു.

Related Stories
Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ
Lal Jose: ‘ആ ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ എനിക്ക് കുഞ്ചാക്കോ ബോബനോട് ദേഷ്യം ഉണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്’; ലാൽ ജോസ്
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Jis Joy: ‘ആരാണ് മോന്റെ അച്ഛനെന്ന് അവർ ചോദിച്ചു, ഇത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു’; സംവിധായകൻ ജിസ് ജോയ്
Pushpa 2: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി
Dulquer Salmaan: ‘ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം’: പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം