Marco Movie: മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് സിനിമ ‘മാർക്കോ’ കാണാനുള്ള കാരണങ്ങൾ
Marco Movie in Malayalam: ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്-വയലൻസ് ചിത്രം എന്ന കൺസെപ്റ്റ് ആദ്യമായാണ്.
ഉണ്ണി മുകുന്ദൻ്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രം മാർക്കോ റിലീസിനൊരുങ്ങുകയാണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ഡിസംബർ 20-നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്. മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. IMDbയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ‘മാർക്കോ’. ഇതിനോടകം തന്നെ മലയാളത്തിലെ ഏറ്റവും വയലൻസ് ചിത്രമായിരിക്കും മാർക്കോ എന്നാണ് സംസാരം.
ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്-വയലൻസ് ചിത്രം എന്ന കൺസെപ്റ്റ് ആദ്യമായാണ്. അതു കൊണ്ട് തന്നെ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഹനീഫ് അദേനി ചിത്രം ‘മിഖായേൽ’ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ‘മാർക്കോ ജൂനിയർ’നെ ഫോക്കസ് ചെയ്തൊരുങ്ങുന്ന സ്പിൻ ഓഫാണിത്.വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ചെയ്തിരിക്കുന്നത് . 100 ദിവസമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിണ്ടുനിന്നത്. ഇതിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണിത്.
ചിത്രത്തിൻ്റെ ടീസറും ട്രെയിലറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് യൂ ട്യുബിൽ കണ്ടത്. ആകർഷിച്ചിട്ടുണ്ട്. ചില വിവാദങ്ങളൊക്കെ വന്നെങ്കിലും ഡബ്സി, ബേബി ജീൻ എന്നിവരുടെ ആലാപനത്തിൽ എത്തിയ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടുകയും ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിൽ തുടരുകയും ചെയ്യുന്നുണ്ട്. സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോഴേ ഗംഭീര റെസ്പോൺസ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മാർക്കോയുടെ ടീസർ റീക്രീഷൻ യൂട്യൂബിൽ വൻ വൈറലാണ്.
ചിത്രത്തെ പറ്റി ജഗദീഷ് പറഞ്ഞതും വൈറലായിരുന്നു. തന്നെ കൊല്ലാൻ പ്രേക്ഷകർക്ക് തോന്നുന്ന തരത്തിലുള്ള വേഷങ്ങൾ ചിത്രത്തിൽ വരുന്നുണ്ടെന്നും അത്രയും ക്രുവലയാണ് രംഗങ്ങൾ പലതെന്നും ജഗദീഷ് സൂചിപ്പിച്ചിരുന്നു. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജഗദീഷ് എന്നിവർക്ക് പുറമെ ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നതെന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ
ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജുമാനാ ഷെരീഫ്, ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജും ചിത്രസംയോജനം: ഷമീർ മുഹമ്മദുമാണ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ് എന്നിവർ നിർവ്വഹിക്കുന്നു മേക്കപ്പ്: സുധി സുരേന്ദ്രനും, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണനുമാണ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ എന്നിവരാണ്. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, സൗണ്ട് ഡിസൈൻ: കിഷൻ, വി എഫ് എക്സ്: 3 ഉം ആണ് ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണനാണ്